Nin Thiruvachanam Nammil

നിൻ തിരുവചനം നമ്മിൽ

Jeevadhara

Songs 2009
Malayalam
നിൻ തിരുവചനം നമ്മിൽ  കൃപയേകിടും
തെന്നൽ പോൽ തഴുകി ഉള്ളിൽ കറകഴുകി
രൂപാന്തരം നൽകും മനുജനു പുതുജനനം
രക്ഷയേകും വചനം
നിൻ തിരുവചനം........1

പാത പ്രകാശമാക്കും വചനം
പ്രത്യാശയാലുള്ളം നിറച്ചീടും. 2
ജീവൻ പകരും വചനം നിർമ്മലമാമീ വചനം
അനുദിനം കുളിർ പെയ്തിടുന്ന സാന്ത്വന വചനം​​​​​​             
നിൻ തിരുവചനം........1

സ്വർഗ്ഗീയ സാന്നിദ്ധ്യമാം വചനം
ദേഹിദേഹാദികൾക്കൗഷധവും  2
പാപം പോക്കും വചനം സൗഖ്യം നൽകും വചനം
അനുദിനം മനസ്സിൽ വളർന്ന് ഫലം തരും വചനം​​​​​                
നിൻ തിരുവചനം.........2