Nanmayallathonnum Cheythidathone

നന്മയല്ലാതൊന്നും ചെയ്തിടാത്തോനെ

Jeevadhara

Songs 2018
Malayalam
നന്മയല്ലാതൊന്നും ചെയ്തിടാത്തോനെ
തിന്മയെ ജയിപ്പാൻ കൃപതരുന്നോനെ

ജീവന്റെ അപ്പം ഞാനെന്നു ചൊല്ലി
മരണത്തെ വരിച്ചോൻ ജീവനെയേകി
ലോകത്തിൻ വെളിച്ചം ഞാനെന്നു ചൊല്ലി
ഇരുളിലിരുന്നോർക്ക് പ്രകാശമായി
						          നന്മയല്ലാ.........1
ഞാൻ നല്ല ഇടയൻ എന്നവൻ ചൊല്ലി
ജീവനെ തന്നവൻ മാതൃകയായി
പാപത്തിൻ ജയമുണ്ടെന്നവൻ ചൊല്ലി
പാപത്തെ ജയിപ്പാൻ ആത്മാവെ നൽകി
						         നന്മയല്ലാ .......1 	
ഞാൻ മുന്തിരിവള്ളി എന്നവൻ ചൊല്ലി
ശാഖകളാകാൻ അവൻ നമ്മെ വിളിച്ചു
ഞാൻതന്നെ വാതിൽ എന്നവൻ ചൊല്ലി
ലോകത്തിൻ മുമ്പിൽ പുതുവാതിൽ തുറന്നു
						          നന്മയല്ലാ .......1 
വഴിയും സത്യവും ജീവനും നീയേ
മരണത്തിൻ താഴ്വരെ ശരണവും നീയേ
വീണ്ടും വരാമെന്ന് ചൊല്ലിപ്പോയോനെ
നിൻ വരവിന്നായ് നിൻ സഭ നിൽപ്പൂ
						         നന്മയല്ലാ ......2