Maanavare Rakshichiduvaanaay

മാനവരെ രക്ഷിച്ചിടുവാനായി

Jeevadhara

Songs 2018
Malayalam
മാനവരെ രക്ഷിച്ചിടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോനേശു
ഭൂവിൽ തിരികെ വരും

വേഗമേശു രക്ഷകനാഗമിച്ചിടും
     മേഘമതാം വാഹനേ..2…… 

തൻശുദ്ധരെ ആകാശേ കൂട്ടുവാൻ 
യേശുവരുന്നു താമസം വിനാ 
പാർത്തലത്തിൽ നിന്നവൻ
ചേർത്തിടും തൻ സന്നിധൗ      
                                 വേഗമേശു...2

നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിന്നായ് 
കാത്തീടുവിൻ സർവ്വദാ         
                                 വേഗമേശു...2

കുഞ്ഞാട്ടിന്റെ കല്യാണം വന്നിതാ
കാന്ത  അലംകൃത മനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ           
                     വേഗമേശു...  മാനവരേ -2   
                     ജീവനേ -2,  വേഗമേശു -2