Kripayalathre Aathmaraksha

കൃപയാലത്രേ ആത്മരക്ഷ

Jeevadhara

Songs 2018
Malayalam
കൃപയാലത്രേ ആത്മരക്ഷ
അത് വിശ്വാസത്താൽ നേടുക             2
വിലകൊടുത്തു വാങ്ങുവാൻ സാദ്ധ്യമല്ല
അത് ദാനം.. ദാനം.... ദാനം

മലകൾ കയറിയാൽ കിട്ടുകില്ല     
ക്രിയകൾ നടത്തിയാൽ നേടുകില്ല
നന്മകൾ നോമ്പുകൾ നേർച്ചകൾ കാഴ്ചകൾ
ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല
                                     കൃപയാ...1
ഇൗ ലോകജീവിതത്തിൽ നേടുക       
നിന്റെ മരണശേഷമവസരങ്ങൾ ഇല്ല     2
                               സോദരാ!
നരകശിക്ഷയിൽ നിന്നു വിടുതൽ 
                                നേടുവാനിന്നു 
വരിക രക്ഷകന്റെ സന്നിധേ
                                      കൃപയാ...1
രക്ഷകന്റെ സന്നിധേ ചെല്ലുക                 
നിന്റെ പാപമെല്ലാം തന്റെ മുമ്പിൽ     2
                             ചൊല്ലുക
തന്റെ യാഗം മൂലമിന്ന് നിന്റെ 
                       പാപമെല്ലാം പോക്കി
നിന്നെ ദൈവപൈതലാക്കി മാറ്റുമേ
                                      കൃപയാ...2