Kristheeyajeevitha Saubhagyame
ക്രിസ്തീയജീവിത സൗഭാഗ്യമേ
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
ക്രിസ്തീയജീവിത സൗഭാഗ്യമേ
ആനന്ദമാം ജീവിതം
ക്രിസ്തുവിൻ പിൻപേ ക്രൂശുമെടുത്തു
പോകുന്ന ജീവിതമേ
ക്രൂശിന്റെ ഭാരം താങ്ങുവതോ
ക്ലേശമതു നിശ്ചയം
ക്രൂശിനുശേഷം കിരീടമുണ്ടെന്നത്
ഒാർക്കുകിലാനന്ദമാം
ക്രൂശിന്റെ ഭാരം കുറയ്ക്കുവാനായ്
നീളം കുറുതാക്കിലോ
സ്വർഗ്ഗ തുറമുഖത്തെത്തുവാനുള്ളൊരു
പാലമതാവുകില്ല
പാരിലെ കഷ്ടങ്ങൾ സാരമില്ല നമ്മിൽ
വെളിപ്പെടും തേജസ്സോർത്താൽ
യേശുവിൻ പൊന്മുഖം കാണുന്ന ഭാഗ്യം
വർണ്ണിച്ചിടാനാകുമോ?
സഹിച്ചിടുവാനൊരു ശരീരമിന്ന്
വിശ്വസിപ്പാൻ മനസ്സും
സ്നേഹിപ്പതിന്നൊരു ഹൃദയവും
പാരിലെൻ മുക്തിയിൻ മാർഗ്ഗമതേ..
യേശുവിൻ രക്തത്താൽ കഴുകപ്പെടാം
വിശുദ്ധരായ് തീർന്നിടാമേ
വാനവിരിവിൽ പറന്നുയരാം തന്റെ
വിശുദ്ധരോടൊത്തു മേഘേ
ക്രിസ്തീയ....Lyrics (English)
Kristeeyajeevitha saubhaagyame
Aanandamaam jeevitham
Kristhuvin pinpe krooshumeduthu
Pokunna jeevithame
Krooshinte bhaaram thaanguvathoo
Kleshamathu nishchayam
Krooshinushesham kireedamundennathu
Orkkukilaanandamaam
Krooshinte bhaaram kuraykuvaanaay
Neelam kuruthaakkiloo
Swargga thuramukhathethuvanuullaoru
Paalamathaavukilla
Paarile kashtangal saaramilla nammil
Velippedum thejassorthal
Yeshuvin ponmukham kaanunna bhaagyam
Varnnichidaanaakumo?
Sahichiduvanoru shareeraminn
Vishwasippaan manassum
Snehippathinnoru hrudayavum
Paarilen mukthiyin maarggamathe..
Yeshuvin rakthathaal kazhukpedaam
Vishuddharaay theernnidaame
Vaanavirivil parannuyaraam thante
Vishuddharodoththu meghe
kristeeya....ക്രിസ്തീയജീവിത സൗഭാഗ്യമേ
ആനന്ദമാം ജീവിതം
ക്രിസ്തുവിൻ പിൻപേ ക്രൂശുമെടുത്തു
പോകുന്ന ജീവിതമേ
ക്രൂശിന്റെ ഭാരം താങ്ങുവതോ
ക്ലേശമതു നിശ്ചയം
ക്രൂശിനുശേഷം കിരീടമുണ്ടെന്നത്
ഒാർക്കുകിലാനന്ദമാം
ക്രൂശിന്റെ ഭാരം കുറയ്ക്കുവാനായ്
നീളം കുറുതാക്കിലോ
സ്വർഗ്ഗ തുറമുഖത്തെത്തുവാനുള്ളൊരു
പാലമതാവുകില്ല
പാരിലെ കഷ്ടങ്ങൾ സാരമില്ല നമ്മിൽ
വെളിപ്പെടും തേജസ്സോർത്താൽ
യേശുവിൻ പൊന്മുഖം കാണുന്ന ഭാഗ്യം
വർണ്ണിച്ചിടാനാകുമോ?
സഹിച്ചിടുവാനൊരു ശരീരമിന്ന്
വിശ്വസിപ്പാൻ മനസ്സും
സ്നേഹിപ്പതിന്നൊരു ഹൃദയവും
പാരിലെൻ മുക്തിയിൻ മാർഗ്ഗമതേ..
യേശുവിൻ രക്തത്താൽ കഴുകപ്പെടാം
വിശുദ്ധരായ് തീർന്നിടാമേ
വാനവിരിവിൽ പറന്നുയരാം തന്റെ
വിശുദ്ധരോടൊത്തു മേഘേ
ക്രിസ്തീയ....