Ihathile Dhurithangal
ഇഹത്തിലെ ദുരിതങ്ങൾ
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
പരത്തിലേക്കുയരും നാൾ വരുമല്ലോ
വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം
വന്നിടും കാന്തന്റെ മുഖം കാണ്മാൻ…
വാനസേനയുമായ് വരും പ്രിയൻ
വാനമേഘേ വരുമല്ലോ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
സ്വർഗ്ഗീയ മണാളനെ എതിരേല്പാൻ…
അവർ തന്റെ ജനം താൻ അവരോടു കൂടെ
വസിക്കും കണ്ണീരെല്ലാം തുടച്ചീടുംനാൾ
മൃത്യുവും ദുഃഖവും മുറവിളിയും
നിന്ദ കഷ്ടതയും ഇനി തീണ്ടുകില്ല
വാന..
കൊടുങ്കാറ്റലറിവന്നു കടലിളകീടിലും
കടലലകളിലെന്നെ കൈവിടാത്തവൻ
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി
തന്റെ വരവിൻ പ്രത്യാശയോടെ നടത്തീടുമേ
വാന..
തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ
തന്റെ മുഖ ശോഭ നോക്കിക്കൊണ്ടോടിടും ഞാൻ
പെറ്റതള്ള തൻ കുഞ്ഞിനെ മറന്നീടിലും
എന്നെ മറക്കാത്ത മന്നവൻ മാറാത്തവൻ
വാന..
രാപ്പകലും ഒന്നായ് വന്നിടുമേ നാം
രാത്രിവരും മുമ്പേ വേല തീർത്തിടുക
രാത്രി നമ്മെ വിഴുങ്ങുവാനടുത്തിടുമ്പോൾ വാനിൽ
നീതിസൂര്യൻ നമുക്കായുദിച്ചിടുമേ വാന....Lyrics (English)
Ihatthile dhurithangal theeraaraay naam
Parathilekkuyarum naal varumallo
Vishuddhanmaar uyirkum parannuyarum vegam
Vannidum kaanthante mukham kaanmaan…
Vaanasenayumaay varum priyan
Vaanameghe varumallo
Varavettam sameepamaay orunguka sahajare
Swargheeya manaalane ethirelppaan…
Avar thante janam thaan avarodu koode
Vasikkum kanneerellam thudacheedumnal
Mrithyuvum dhukhavum muraviliyum
Ninna kashtathayum ini theendukilla
Vaan..
Kodungkaattalarivannu kadalilakeedilum
Kadalalakalil enne kaividaththavan
Karam thannu kaathu sookshicharumayaayi
Thante varavin prathyashayode nadatheedume
Vaan..
Than kripakalenmorthu paadidum njan
Thante mukha shobha nokkikondodidum njan
Pettathalla than kunjine marneedilum
Enne marakkaatha mannavan maaraththavan
Vaan..
Raappakalum onnaay vannidume naam
Raathrivarum mumbe vela theerthiduka
Raathri namme vizhunguvanaaduthidumpol vaanil
Neethisoorayan namukkaayudichidume Vaan....ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
പരത്തിലേക്കുയരും നാൾ വരുമല്ലോ
വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം
വന്നിടും കാന്തന്റെ മുഖം കാണ്മാൻ…
വാനസേനയുമായ് വരും പ്രിയൻ
വാനമേഘേ വരുമല്ലോ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
സ്വർഗ്ഗീയ മണാളനെ എതിരേല്പാൻ…
അവർ തന്റെ ജനം താൻ അവരോടു കൂടെ
വസിക്കും കണ്ണീരെല്ലാം തുടച്ചീടുംനാൾ
മൃത്യുവും ദുഃഖവും മുറവിളിയും
നിന്ദ കഷ്ടതയും ഇനി തീണ്ടുകില്ല
വാന..
കൊടുങ്കാറ്റലറിവന്നു കടലിളകീടിലും
കടലലകളിലെന്നെ കൈവിടാത്തവൻ
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി
തന്റെ വരവിൻ പ്രത്യാശയോടെ നടത്തീടുമേ
വാന..
തൻ കൃപകളെന്നുമോർത്തു പാടിടും ഞാൻ
തന്റെ മുഖ ശോഭ നോക്കിക്കൊണ്ടോടിടും ഞാൻ
പെറ്റതള്ള തൻ കുഞ്ഞിനെ മറന്നീടിലും
എന്നെ മറക്കാത്ത മന്നവൻ മാറാത്തവൻ
വാന..
രാപ്പകലും ഒന്നായ് വന്നിടുമേ നാം
രാത്രിവരും മുമ്പേ വേല തീർത്തിടുക
രാത്രി നമ്മെ വിഴുങ്ങുവാനടുത്തിടുമ്പോൾ വാനിൽ
നീതിസൂര്യൻ നമുക്കായുദിച്ചിടുമേ വാന....