Ennenikken Dhukham Theerumo
എന്നെനിക്കെൻ ദുഃഖം തീരുമോ
Jeevadhara
•Songs 2018
Malayalam
•Lyrics (Malayalam)
എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
സന്നിധിയിലെന്നു വന്നുചേരും ഞാൻ
നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും
ആത്മക്ലേശവുമെന്നു ശലോമോൻ
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാൻ പരമ-
സീയോന്നോടിപ്പോകുന്നു എന്നെനി....
കോഴി തന്റെ കുഞ്ഞുകോഴിയെ-എൻ കാന്തനെ തൻ
കീഴിൽ വച്ചു വളർത്തും മോദമായ്
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ്-2
വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്റെ ചിറകിൽ
സുഖിച്ചു വസിക്കുവാൻ എന്നെനി....
തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ താൻ
വനത്തിൽ വിടുമോ വാനരൻ പ്രിയാ!
അനച്ചപറ്റി വസിപ്പാൻ മാർവ്വുമതിന്നുവേണ്ട സമസ്തവഴിയും - 2 തനിക്കു ലഭിച്ച കഴിവുപോലെ
കൊടുത്തുപോറ്റുന്നതിന്റെ തള്ളയും എന്നെനി....
പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുര
മറിച്ചുവീണ്ടും കനിവുകൊണ്ടതിൽ
പറന്നുതാഴെപ്പതിച്ചെന്തോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം-2
പറന്നു താണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും
തള്ളയും
എന്നെനി....
വരവുനോക്കിക്കാത്തു നായകാ! തവപൊന്മുഖത്തിലെ
കരുണയുള്ള കാന്തിവിലസുവാൻ
വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛ മനസ്സിൽ പൂണ്ടു-2
കുരികിൽപോലിങ്ങുണർന്നു കൂട്ടിൽ തനിച്ചു കാലം
കഴിക്കുന്നെങ്ങളും
എന്നെനി....
ഉണർന്നു വെട്ടം തെളിച്ച കൂട്ടമായ്
കന്യകാവ്രതരണഞ്ഞു വാനിൽ പൂകും നേരത്തിൽ
തുണച്ചീസാധുവിൻ-ക്ലേശം ഹനിച്ചിട്ടെനിക്കും
കൂടാപ്പരമമാർവ്വിൽ
അണഞ്ഞു വാഴാൻ ഭാഗ്യം തരണേ
അരുമയുള്ളെൻ പൊന്നുകാന്തനേ! എന്നെനി....Lyrics (English)
Enneniikken duhkham thiyumo ponnukaanthaa! nin
Sannidhiyilennu vannu cherum njan
Ninaykil bhoovile samastham maayayum
Aathmakleshavumennu shaloman
Ninacha vaasthavamarinjii saadhu njan parama-
Seeyonnodippokunnu enneni....
Kozhi thante kunjukozhiye en kaanthane than
Keezhil vachchu valarthum modhamaay
Ozhichu sakala jeevachintha kazhichu samasthaporumathinnay-2 vazhikkunninal Vilichukoovunnathinte chirakil
Sukhichu vasikkuvaan enneni....
Thanichu nadappaan thraaniporaatha-kunjine thaan
Vanathil vidumo vaanaran priyaa!
Anachappatti vasippaan maarvumathinnuvenda samasthavazhiyum - 2 thanikku labhicha kazhivupole
Koduthupottunnathinte thallayum enneni....
Parakkasheelam varuthaan makkale-kazhukan than pura
Marichuveendum kanivukondathil
Parannuthaazhepathichenthonni pidachuveezhaan thudangunnneram-2
Parannu thanittathine chirakil vachu veendum nadakkum
thallayum
enneni....
Varavunokkikkaathu naayakaa! thavaponmukhatthile
Karunayulla kaanthivilasuvaan
Varunnaneramarinjukoodaanjathinu vaanchha manassil poondu-2
Kurikilpolingunarunnu koottil thanichu kaalam
kazhikkunnengalum
enneni....
Unarnnu vettam thelichcha koottamaay
Kanyakavratharananju vaanil pookum nerathil
Thunachcheesaadhuvin-klesham hanichittenikkum
koodapparamamaarvvil
Ananju vaazhaan bhaagyam tharanae
Arumayulle n ponnukanthane! enneni....എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻ
സന്നിധിയിലെന്നു വന്നുചേരും ഞാൻ
നിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും
ആത്മക്ലേശവുമെന്നു ശലോമോൻ
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാൻ പരമ-
സീയോന്നോടിപ്പോകുന്നു എന്നെനി....
കോഴി തന്റെ കുഞ്ഞുകോഴിയെ-എൻ കാന്തനെ തൻ
കീഴിൽ വച്ചു വളർത്തും മോദമായ്
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്തപോരുമതിന്നായ്-2
വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്റെ ചിറകിൽ
സുഖിച്ചു വസിക്കുവാൻ എന്നെനി....
തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെ താൻ
വനത്തിൽ വിടുമോ വാനരൻ പ്രിയാ!
അനച്ചപറ്റി വസിപ്പാൻ മാർവ്വുമതിന്നുവേണ്ട സമസ്തവഴിയും - 2 തനിക്കു ലഭിച്ച കഴിവുപോലെ
കൊടുത്തുപോറ്റുന്നതിന്റെ തള്ളയും എന്നെനി....
പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുര
മറിച്ചുവീണ്ടും കനിവുകൊണ്ടതിൽ
പറന്നുതാഴെപ്പതിച്ചെന്തോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരം-2
പറന്നു താണിട്ടതിനെ ചിറകിൽ വഹിച്ചു വീണ്ടും നടത്തും
തള്ളയും
എന്നെനി....
വരവുനോക്കിക്കാത്തു നായകാ! തവപൊന്മുഖത്തിലെ
കരുണയുള്ള കാന്തിവിലസുവാൻ
വരുന്നനേരമറിഞ്ഞുകൂടാഞ്ഞതിനു വാഞ്ഛ മനസ്സിൽ പൂണ്ടു-2
കുരികിൽപോലിങ്ങുണർന്നു കൂട്ടിൽ തനിച്ചു കാലം
കഴിക്കുന്നെങ്ങളും
എന്നെനി....
ഉണർന്നു വെട്ടം തെളിച്ച കൂട്ടമായ്
കന്യകാവ്രതരണഞ്ഞു വാനിൽ പൂകും നേരത്തിൽ
തുണച്ചീസാധുവിൻ-ക്ലേശം ഹനിച്ചിട്ടെനിക്കും
കൂടാപ്പരമമാർവ്വിൽ
അണഞ്ഞു വാഴാൻ ഭാഗ്യം തരണേ
അരുമയുള്ളെൻ പൊന്നുകാന്തനേ! എന്നെനി....