Neengipoyi Ente Bharangal

നീങ്ങിപ്പോയി എന്റെ ഭാരങ്ങൾ

Jeevadhara

Songs 2009
Malayalam
നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ
മാറിപ്പോയ് എന്റെ ശാപങ്ങൾ
സൗഖ്യമായ് എന്റെ രോഗങ്ങൾ
യേശുവിൻ നാമത്തിൽ  2

ഹല്ലേലൂയ്യ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേലൂയ്യ ഞാൻ വാഴ്ത്തിടും
സർവ്വ ശക്തനായവനെ  2
 
യേശുവിൻ നാമം വിടുതലായ്
യേശുവിൻ നാമം രക്ഷയായ്
യേശുവിൻ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു  2
                          ഹല്ലേലൂയ്യാ....2
 
യേശുവിൻ രക്തം ശുദ്ധിക്കായ്
യേശുവിൻ രക്തം സൗഖ്യമായ്
യേശുവിൻ രക്തം കഴുകലായ്
യേശുവിൽ ഞാൻ ആശ്രയിക്കും  2
                         ഹല്ലേലൂയ്യാ....4