Aarumilla Neeyozhike

ആരുമില്ല നീയൊഴികെ

Jeevadhara

Songs 2018
Malayalam
ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ
                         പാരിലെൻ പ്രിയാ! -2
നീറി നീറി ഖേദങ്ങൾ മൂലം എരിയുന്നു മാനസം-2

നിൻതിരു മാർവിൽ ചാരുമ്പോഴെല്ലാ-
താശ്വസിക്കുമോ?… ആശ്വസിക്കുമോ?  
                                    ആരുമില്ല...
എളിയവൻ നിൻ മക്കൾക്കീലോകമേതും
അനുകൂലമല്ലല്ലോ നാഥാ!  
വലിയവനാം നീ അനുകൂലമാണെൻ
ബലവും  മഹിമയും നീ താൻ  
                                    ആരുമില്ല...
പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശം ഇല്ലാതെയാകും  
പ്രിയനെ നിൻ സ്നേഹം കുറയാതെ എന്നിൽ
നിയതം തുടരുന്നു മന്നിൽ    
                                   ആരുമില്ല...
ഗിരികളിൽ കൺകളുയർത്തി ഞാനോതും
എവിടെയാണെന്റെ  സഹായം   
വരുമെൻ സഹായം ഉലകമാകാശം
ഇവയുളവാക്കിയ നിന്നാൽ    
                                   ആരുമില്ല...
മരുവിൽ തൻ പ്രിയൻമേൽ ചാരീടും സഭയാം
തരുണീമണി ഭാഗ്യവതി തന്നെ  
മരുഭൂമിവാസം അരുളുന്ന ക്ലേശം
അറിയുന്നേയില്ലവൾ  ലേശം -                  
                                   ആരുമില്ല...