Kanunnu Njan Vishvaasathaal

കാണുന്നു ഞാൻ വിശ്വാസത്താൽ

Jeevadhara

Songs 2012
Malayalam
കാണുന്നു ഞാൻ വിശ്വാസത്താൽ          
എൻ മുൻപിൽ ചെങ്കടൽ  രണ്ടാകുന്നു

കാണാത്ത കാര്യങ്ങൾ കൺമുൻപിലെന്നപോൽ  
വിശ്വസിച്ചീടുന്നു എൻ കർത്താവിൽ

അഗ്നിയിൽ നാളങ്ങൾ വെള്ളത്തിന്നോളങ്ങൾ
എന്നെ തകർക്കുവാൻ സാദ്ധ്യമല്ല                                

അഗ്നിയിലിറങ്ങി വെള്ളത്തിൽ നടന്ന്        
കൂടെ വന്നീടുവാൻ കർത്തനുണ്ട്

യറീഹോം മതിലുകൾ ഉയർന്നു നിന്നാലും    
അതിൻ വലിപ്പം സാരമില്ല

ഒന്നിച്ചു നാം ആർപ്പിട്ടെന്നാൽ                
വൻ മതിൽവീഴും കാൽച്ചുവട്ടിൽ

നാലുനാളായാലും നാറ്റം വമിച്ചാലും        
കല്ലറ മുൻപിൽ കർത്തൻ  വന്നീടും

വിശ്വസിച്ചാൽ നീ മഹത്വം കാണും                
സാത്താന്റെ പ്രവൃത്തികൾ അഴിഞ്ഞിടും