Yeshu Varaan Kaalamaay

യേശു വരാൻ കാലമായ്

Jeevadhara

Songs 2012
Malayalam
യേശുവരാൻ കാലമായി മദ്ധ്യാകാശം തന്നിലിതാ
യേശു വരാറായി
സോദരാ സോദരിമാരെ ഒരുങ്ങീട്ടുണ്ടോ പറന്നു
പോകാൻ യേശുവരാറായി
കാലമില്ലാ, കാലമില്ലാ യേശു വരാൻ നേരമായ്...
                           
ലോത്തിൻ കാലത്തെന്നതുപോൽ
നോഹിൻ കാലം പോലെയുമാം
യേശു വരും നാളിൽ
വിറ്റും നട്ടും തിന്നുകുടിച്ചൊന്നുമറിയാതെ നമ്മൾ
പാർത്തിടുന്നു പാരിൽ
                                   
വരുന്നു വേഗം യേശുരാജൻ
ഒരുങ്ങി നിൽക്കും സഭയെ ചേർക്കാൻ
വാനമദ്ധ്യത്തിങ്കൽ
മണവാട്ടി തൻ ഭാരമെല്ലാം നീങ്ങി നിത്യം
മണിയറയിൽ വസിച്ചിടുവാനായി
                                   
പാരിടത്തിൽ  പാടുകളും പട്ടിണി പരിഹാസങ്ങൾ
സഹിച്ചു നിൽക്കും ശുദ്ധർ
പരമരൂപം ധരിച്ചവരായ് വാനിലേയ്ക്കുയർന്നിടുമേ
അതിശയിക്കും ലോകം
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ആനന്ദമായ് പാടിടാമേ...
യേശു വരാറായി, യേശുവരാറായി