Kristhuvin Raajye Nithyam

ക്രിസ്തുവിൻ രാജ്യേ നിത്യം

Jeevadhara

Songs 2012
Malayalam
ക്രിസ്തുവിൻ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം
യേശുക്രിസ്തുവിൻ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം
 
ആത്മാവിൻ ദാരിദ്ര്യം പൂണ്ട മാനവൻ 
ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി അവൻ
ഭാഗ്യശാലി ദൈവരാജ്യത്തിന്നവകാശി
                                  
അനുതപിച്ചു ദുഃഖിക്കുന്നോർ ഭാഗ്യവാന്മാരാം 
അവർക്കാശ്വാസം ലഭിക്കുമല്ലോ നിത്യതയിങ്കൽ 
ഭാഗ്യവാന്മാർ സൗമ്യതയും താഴ്മയുമുള്ളോർ 
അവർ പുതിയ വാനഭൂമി അവകാശമാക്കീടും 
                                      
നീതിയ്ക്കായ് വിശന്നു ദാഹിക്കുന്നവരെല്ലാം 
അവർ തൃപ്തരാകും നിത്യതയിൽ ഭാഗ്യവാന്മാരാം 
കരുണയുള്ളോർ ഭാഗ്യവാന്മാർ ആർദ്രമാനസർ 
പാരം ദൈവകാരുണ്യമവർക്കായ് കാത്തിരിക്കുന്നു 
                                   
ഭാഗ്യവാന്മാർ ഹൃദയശുദ്ധിയുള്ളവരെല്ലാം 
അവർ ദൈവമുഖം കണ്ടിടുമേ നിത്യതയിങ്കൽ 
സമാധാനമേകിടുന്നോർ ഭാഗ്യശാലികൾ 
അവർ ദൈവമക്കളെന്ന സാക്ഷ്യം നേടിടുമല്ലേ 
                                      
യേശുവിന്റെ നീതിമൂലം പീഡയേൽക്കുന്നോർ 
അവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതല്ലോ 
ക്രിസ്തുമൂലം പഴിദുഷികൾ ഏറ്റിടുന്നവർ 
അവർക്കാർത്തുപാടാം പ്രതിഫലങ്ങൾ കൈവരുന്നേരം