Kollappettitum Nilkum Kunjade

കൊല്ലപ്പെട്ടിട്ടും നില്ക്കും കുഞ്ഞാടേ

Jeevadhara

Songs 2009
Malayalam
കൊല്ലപ്പെട്ടിട്ടും നിൽക്കും കുഞ്ഞാടേ
നിന്നെ വാഴ്ത്തുന്നു ഞങ്ങൾ              
നിന്നെ വാഴ്ത്തുന്നു  4

ത്രാണി പോയിട്ടും ചോര വാർന്നിട്ടും    
നിൽക്കുകയാണല്ലോ
കുഞ്ഞാടു നിൽക്കുകയാണല്ലോ  2
കൊല്ല...1

മുൾമുടി ചൂടിട്ടും ഉള്ളു തകർന്നിട്ടും​  
നിൽക്കുകയാണല്ലോ
കുഞ്ഞാടു  നിൽക്കുകയാണല്ലോ  2         
കൊല്ല...1                                  

കുരിശു ചുമന്നിട്ടും കയ്പു കുടിച്ചിട്ടും              
നിൽക്കുകയാണല്ലോ                   
കുഞ്ഞാടു നിൽക്കുകയാണല്ലോ  2         
കൊല്ല...1  

ഒറ്റുകൊടുത്തിട്ടും ഒറ്റപ്പെട്ടിട്ടും                        
നിൽക്കുകയാണല്ലോ
കുഞ്ഞാടു നിൽക്കുകയാണല്ലോ  2          
കൊല്ല...1

നിന്ദനമേറ്റിട്ടും നെഞ്ചുപിളർന്നിട്ടും​
നിൽക്കുകയാണല്ലോ
കുഞ്ഞാടു നിൽക്കുകയാണല്ലോ ​ 2     
കൊല്ല...1

സ്നേഹിതരറ്റിട്ടും യാതനയേറ്റിട്ടും                  
നിൽക്കുകയാണല്ലോ                 
കുഞ്ഞാടു നിൽക്കുകയാണല്ലോ  2           
കൊല്ല....1