Atyantha Sakthi
അത്യന്ത ശക്തി
Jeevadhara
•Songs 2012
Malayalam
•Lyrics (Malayalam)
അത്യന്ത ശക്തിയെൻ സ്വന്തമെന്നല്ല വൻകൃപയാൽ തന്ന ദിവ്യദാനം വിണ്ണിന്റെ ശക്തിയീ മൺപാത്രത്തിൽ നിക്ഷേപമായിന്നു നിറച്ചിടുന്നു ആത്മാവിൻ ശക്തി അളവറ്റ ശക്തി അത്ഭുതശക്തി ആ മഹാശക്തി മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തി ബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ തൽക്ഷണം താങ്ങിത്തലോടും ശക്തി നിന്ദകൾ കഷ്ടങ്ങൾ ഏറിടുമ്പോൾ ആനന്ദത്താലെന്നെ നയിക്കും ശക്തി വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെ ജീവാന്ത്യത്തോളം ജയം ഏകും ശക്തി
Lyrics (English)
athyanta shakthiyen swanthamennaalla vankrupayaal thanna divyadaanam vinninte shakthii manpaatrathil nikshepamayinnu nirachidunnu aathmavin shakthi alavatta shakthi adbhuthashakthi aa mahaashakthi melkkumel vyaaparikku divyashakthi balahinanamennil vardhikkum shakthi rogakkidakkayil deham kshayikkumpol vegathil soukhyamaakkum divyashakthi ksheenathaal vaadithalarnneedumpol thalkshanam thaangithalodum shakthi nindakal kashtangal eridumpol aanandathaalenne nayikkum shakthi vaattam maalinyam kshayam bhavichidathe jeevanthyatholam jayam ekum shakthi