Yehove Njangal Madangivanneeduvaan

യഹോവേ ഞങ്ങൾ മടങ്ങിവന്നിടുവാൻ

Jeevadhara

Songs 2011
Malayalam
യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻ
ഞങ്ങളിൽ കനിയേണമേ
പണ്ടത്തെപ്പോലെ നല്ലോരുകാലം
ഞങ്ങൾക്കു തന്നീടണേ
                                    
ആദ്യനൂറ്റാണ്ടിലെ ആരാധന പോലെ
ആദിമ സ്നേഹത്തിൻ ആഴമറിഞ്ഞും
ഏക മനസ്സിന്റെ കൂട്ടായ്മയോടെ
കർത്തനെ വാഴ്ത്തി സ്തുതിച്ചിടാം
             
ഈ ലോകം ആശ്വാസം ഏകുന്നതല്ല
ലോകത്തിൻ സമ്പത്ത് ശാശ്വതമല്ല
ആത്മാവിൻ ശക്തിയോടെ ആരാധിച്ചീടാം
യേശു വരാറായ് വേഗമൊരുങ്ങാം

രോഗക്കിടക്കയെ മാറ്റിവിരിച്ചോൻ
വിലാപവേളയെ നൃത്തമതാക്കിയോൻ
ദുഃഖത്തെ സന്തോഷ പൂർണ്ണമായ് മാറ്റിയ
യേശു മതി എന്റെ രക്ഷകനായ്