Yehova Thante Sannidhiyil

യഹോവ തന്റെ സന്നിധിയിൽ

Jeevadhara

Songs 2011
Malayalam
യഹോവ തന്റെ സന്നിധിയിൽ ഞാൻ പറഞ്ഞു പോയി
പിറകോട്ടു മാറുവാനെനിക്കു സാദ്ധ്യമല്ലിനി 
 
എന്റെ താഴ്ച തന്നിൽ എന്നെ ഓർത്തവൻ നീ
എന്റെ നിന്ദയെല്ലാം മാറ്റി എന്നെ പോറ്റി
നന്ദി ചൊല്ലി തീർപ്പാൻ സാദ്ധ്യമല്ലെനിക്ക്
സ്തോത്രഗാനമെന്റെ നാവിൽ നൃത്തമാടി
 
നിന്ദ പരിഹാസം പഴി ദുഷികളെല്ലാം
എന്റെ നേരെ ദുഷ്ടവൈരി ആഞ്ഞെറിഞ്ഞു
സുമസമാനമെല്ലാം എന്റെ മേൽ പതിഞ്ഞു
സകലവും എൻ നന്മയ്ക്കായ് അവൻ തീർത്തു
 
മഹിമ കണ്ട സാക്ഷി ദുരിതമെല്ലാം എന്റെ
നാഥനേറ്റ പീഡയോർക്കുകിൽ നിസ്സാരം
നിത്യ തേജസ്സാണെൻ ചിന്തയിൽ തെളിഞ്ഞു
ആയതേക ലക്ഷ്യം എന്റെ ജീവിത സായൂജ്യം
 
ഒരു ദിനം എന്നേശു നാഥനീയുലകിൽ
വരുമതിന്നാശാ ദീപമെന്നിൽ മിന്നി
വിശുദ്ധിയെ തികച്ചും വേലയെ തികച്ചും
ഞാനൊരുങ്ങി നിൽക്കും അന്നു ഞാനും പറക്കും