Veezhaathe Nilkkuvaan

വീഴാതെ നില്ക്കുവാൻ

Jeevadhara

Songs 2011
Malayalam
വീഴാതെ നിൽക്കുവാൻനീ തുണ ചെയ്യണേ
എന്നാത്മ നായകനേ ഇൗ മരുവാസം തുടർന്നീടുവാൻ
ഈ മരുവാസം തുടർന്നീടുവാൻ                                    
 
വൈരി എൻ പിൻപിൽ ചെങ്കടൽ മുൻപിൽ 
ദുരിതം എൻ ചുറ്റിലും കാണുന്ന നേരം         
 
ശോകം നിറയും ലോകമരുവിൽ 
വ്യാകുലമാനസനായി ഞാൻ പോകവേ ​​​​              
 
നീറുന്ന ചിന്തകൾ തോരാത്ത കണ്ണുനീർ 
മാറാ എൻ ജീവിത മാർഗ്ഗേ ഞാൻ കാണുകിൽ​​​​                  
 
കൂരിരുൾ നീക്കാൻ നീതിയിൻ സൂര്യാ 
പൊൻകതിർ വീശി നീ പാരിൽ വരും വരെ 
 
യോർദ്ദാൻ കടന്നാൽ ഭാഗ്യ കനാനിൽ 
മോദമോടെന്നും വസിക്കും യുഗായുഗം