Swargeeya Bhavanam

സ്വർഗീയ ഭവനം

Jeevadhara

Songs 2011
Malayalam
സ്വർഗ്ഗീയ ഭവനമാണെൻ
വാഞ്ഛയും പ്രത്യാശയും 
എന്നേശു വീണ്ടും വരും
എന്നെയും ചേർത്തിടുവാൻ
 
കാഹളം വാനിൽ മുഴങ്ങിടുമ്പോൾ​   
കർത്താവിൽ മൃതരെല്ലാം ഉയർത്തിടുമെ  
വെൺനിലയങ്കി ധരിച്ചവരായവർ
ഹല്ലേലൂയ്യാ ഗീതം പാടീടുമെ
​​
ലോകത്തിൻ രക്ഷക്കായ് അറുക്കപ്പെട്ട
കുഞ്ഞാടിൻ ദർശനം കണ്ടിടുമ്പോൾ  ​
തങ്കകിരീടങ്ങൾ താഴെ വെച്ചാദരാൽ
വന്ദനം ചെയ്യും ഞാൻ രക്ഷകനെ

താതന്റെ സന്നിധൗ പൂകിടുമ്പോൾ 
ജീവകിരീടം അണിയിച്ചിടും
ജീവജലനദിയ്ക്കരികെ നിൽക്കും ആ
ജീവവൃക്ഷത്തിൻ ഫലം ഭുജിയ്ക്കും