Njanorikkal Njanorikkal

ഞാനൊരിക്കൽ ഞാനൊരിക്കൽ

Jeevadhara

Songs 2011
Malayalam
ഞാനൊരിക്കൽ ഞാനൊരിക്കൽ
എത്തുമെന്റെ നാട്ടിൽ
ഞാനൊരിക്കൽ എത്തും ഒട്ടും
കണ്ണീരില്ലാ വീട്ടിൽ  
എൻ കർത്താവിന്റെ വീട്ടിൽ. 2                
ഞാനൊരി......

തീരും എന്റെ യാത്രയുടെ ക്ളേശമെല്ലാം തീരും.  2
ചേരും ഞാനെൻ പ്രിയതമന്റെ വീട്ടിൽ ചെന്നുചേരും  2
ദൂരമധികമില്ലിനി-നേരമധികമില്ലിനി  2
കുരിശെടുത്തു പോകുമെൻ
തീർത്ഥയാത്ര  തീർന്നിടും
നാട്ടിൽ ചെന്നു ചേർന്നിടും  2         
ഞാനൊരി....1
 
അല്ലിലും പകലിലും വൻ ശോധനകളുണ്ട്്  2
അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട്  2
അന്നതെല്ലാം തീർന്നിടും കണ്ണുനീരു തോർന്നിടും  2
അല്ലലെല്ലാം ഒാടിടും
ഹല്ലേലുയ്യാ പാടിടും  
വിരുതുകൾ ഞാൻ നേടിടും. 2
ഞാനൊരി...1 

വീടൊരു കൂടാരമാകും ഭൗമഭവനമിന്നു  2
കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്ന്  2
ഇന്നിഹത്തിലന്യനാം-വിണ്ണിലെത്തി ധന്യനാം  2
ഇന്നു കണ്ണുനീരിന്റെ താഴ്വരയിൽ തുടരുന്നു  2
ഞാനൊരി....2