Koithu Valareund

കൊയ്ത്തു വളരെയുണ്ട്

Jeevadhara

Songs 2011
Malayalam
കൊയ്ത്തു വളരെയുണ്ട് വേലക്കാരോവിരളം
കൊയ്ത്തിനു പോകാം കറ്റകൾകെട്ടാം        
തളർന്നുപോകാതെ വിളവെടുത്തീടാം
കർത്തൻ വരവിന്നായ് ഒരുങ്ങീടാം. 2

അയയ്ക്കണേ നാഥാ നിയോഗമേകി  
നിനക്കായ് പോകാനൊരുക്കിടുക  2         
എവിടെയാണെങ്കിലും നിൻഹിതം മാത്രം
നിറവേറ്റുവാനായ് അനുവദിക്കൂ. 2
കൊയ്ത്തു വളരെ... 1
തളർന്നുപോകാതെ...

കണ്ണീരിൽ വിതച്ചു ആർപ്പോടെ കൊയ്യാം
ആത്മാവിൻ വിളകൾ കൊയ്തെടുക്കാം. 2
നീതിയിൽ വിതച്ചു സമാധാനം കൊയ്യാം  
നീതിയിൻ സൂര്യനെ എതിരേല്ക്കാം  2
കൊയ്ത്തുവളരെ... 1
തളർന്നുപോകാതെ....

ചെന്നായ്ക്കൾ നടുവിൽ കുഞ്ഞാടുപോൽ  
എല്ലാം മറന്നു നിൻ വേല തികയ്ക്കാം  2
ആശീർവദിയ്ക്കൂ ഏഴയാമെന്നെയും        
നിറയ്ക്കുവാൻ വിളവുകൾ കളപ്പുരയിൽ  2
കൊയ്ത്തുവളരെ....      
തളർന്നുപോകാതെ....