Kashttangal Saaramilla

കഷ്ടങ്ങൾ സാരമില്ല

Jeevadhara

Songs 2011
Malayalam
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ  
നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങൾ സാരമില്ല          
കണ്ണുനീർ സാരമില്ല  2             
കഷ്ടങ്ങൾ...

പ്രിയന്റെ വരവിൻ ധ്വനിമുഴങ്ങും​​  
പ്രാക്കളെ പോലെ നാം പറന്നുയരും  
പ്രാണന്റെ പ്രിയനാം മണവാളനിൽ​
പ്രാപിക്കും സ്വർഗ്ഗീയമണിയറയിൽ  2
കഷ്ടങ്ങൾ... 
നിത്യ...1 

യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും​        
യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ?                                
യിസ്രായേലിൻ ദൈവം എഴുന്നള്ളുന്നേ​  
യേശുവിൻ ജനമെ ഒരുങ്ങുക നാം. 2
കഷ്ടങ്ങൾ ...
നിത്യ...1

മണവാളൻ വരും വാനമേഘത്തിൽ​​
മയങ്ങാനിനിയും സമയമില്ല            
മദ്ധ്യാകാശത്തിങ്കൽ മഹൽ ദിനത്തിൽ​​
മണവാട്ടിയായ് നാം പറന്നുപോകും. 2  
കഷ്ടങ്ങൾ ...
നിത്യ...2 

ജാതികൾ ജാതിയോടെതിർത്തിടുമ്പോൾ  
ജഗത്തിൻ പീഡകൾ പെരുകിടുമ്പോൾ
ജീവിതഭാരങ്ങൾ വർദ്ധിച്ചീടുമ്പോൾ
ജീവന്റെ നായകൻ വേഗം വന്നീടും  2
കഷ്ടങ്ങൾ ....
നിത്യ...2