Karthavilennum Ente

കർത്താവിലെന്നും എന്റെ

Jeevadhara

Songs 2011
Malayalam
കർത്താവിലെന്നും എന്റെയാശ്രയം
കർത്തൃസേവതന്നെ എന്റെയാഗ്രഹം
കഷ്ടമോ നഷ്ടമോ എന്തുവന്നീടിലും          
കർത്താവിൻ പാദം ചേർന്നുചെല്ലും ഞാൻ. 2
 
ആർത്തുപാടി ഞാൻ ആനന്ദത്തോടെ
കീർത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ
ഇത്രനൽ രക്ഷകൻ വേറെയില്ലൂഴിയിൽ    
ഹല്ലേലൂയ്യ പാടും ഞാൻ. 2
 
തൻ സ്വന്ത ജീവൻ തന്ന രക്ഷകൻ
തള്ളുകയില്ലേതു ദുഃഖനാളിലും
തൻതിരു കൈകളാൽ താങ്ങി നടത്തിടും        
തൻ സ്നേഹം ചൊൽവാൻ പോര വാക്കുകൾ. 2
ആർത്തു......

വിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ
വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽ
വൻതിര പോലോരോ ക്ലേശങ്ങൾ വന്നാലും
വല്ലഭൻ ചൊൽകിൽ എല്ലാം മാറിടും​​  2
ആർത്തു....​

എൻ സ്വന്തബന്ധു മിത്രരേവരും
എന്നെ കൈവിട്ടാലും ഖേദമെന്തിനായ്
കൈവിടുകില്ല തൻ വാഗ്ദത്തമുള്ളതാൽ  
ആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ ​​
ആർത്തു....

വിശ്വാസം കാത്തു ഓട്ടം ഓടിയെൻ
ആയുസ്സെല്ലാം നല്ല പോർ നടത്തും ഞാൻ
പിന്നെയെൻ യേശുവിൻ പാദമണഞ്ഞു ഞാൻ    
എന്നാലും സ്തോത്രഗീതം പാടിടും  2          
ആർത്തു....