Kaahalam Dwanicheedan

കാഹളം ധ്വനിച്ചീടാൻ

Jeevadhara

Songs 2011
Malayalam
കാഹളം ധ്വനിച്ചിടാൻ സമയമായി
ഉണർന്നു പ്രാർത്ഥിപ്പിൻ ദൈവജനമേ.
തൻ പ്രിയരെകൂടെ ചേർത്തിടുവാൻ
വാനമേഘത്തിൽ വേഗം വന്നിടുമേ. 2
 
ശുഭ്രവസ്ത്രധാരിയായ് പറന്നിടുമേ
സ്വർഗ്ഗരാജ്യെ നാഥനൊത്തുവാണിടുമേ. 2
വിശുദ്ധഗണങ്ങളൊത്തു സ്തുതിച്ചിടുവാൻ
ആമേൻ കർത്താവേ വേഗം വന്നീടണേ  2
 
രോഗമില്ല ദു:ഖമില്ല സ്വർഗ്ഗരാജ്യത്തിൽ
പഴി ദുഷി നിന്ദ പരിഹാസവുമില്ല  2
ആ ഭാഗ്യനാട്ടിൽ വാസം ചെയ്വാനാശയേറുന്നേ
നിത്യജീവൻ പ്രാപിച്ചീടാൻ വാഞ്ഛിച്ചീടുന്നേ. 2
ദൈവമക്കളായ് നിൻ കൂടെ ജീവിച്ചീടുവാൻ
ആമേൻ കർത്താവേ വേഗം വന്നീടണേ. 2
ശുഭ്രവസ്ത്ര........
 
ഇഹത്തിലെ കഷ്ടതകൾ സാരമാക്കേണ്ട
രോഗഭീതി വേദനയാൽ തളർന്നീടല്ലേ. 2
ആ സാത്താന്യ ശക്തിതകർത്തു ജയം നേടീടാം
ശത്രുവിന്റെ തന്ത്രങ്ങളോ ഫലിയ്ക്കയില്ല  2
വാക്കുതന്ന വിശ്വസ്തനെൻ വാക്കുമാറാത്തോൻ
ആമേൻ കർത്താവേ വേഗം വന്നീടണേ  2
കാഹളം...
തൻപ്രീയരെ.......2
ശുഭ്രവസ്ത്ര....... 2