Heena Manujananam Edutha

ഹീനമനുജനനംഎടുത്ത

Jeevadhara

Songs 2011
Malayalam
ഹീനമനുജനനംഎടുത്ത
യേശുരാജൻ നിൻ സമീപെ നിൽപ്പൂ
ഏറ്റുകൊള്ളവനെ തള്ളാതെ. 2
ഹീനമനുജനനം എടുത്ത
ഹീന...
​
കൈകളിൽ കാൽകളിൽ ആണികൾ തറച്ചു
മുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻമേൽ  2
നിന്ദയും ദുഷിയും പീഡയും സഹിച്ചു
ദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്
കരുണയായ് നിന്നെ വിളിച്ചിടുന്നു  2
ഹീന...

തല ചായിക്കുവാൻ സ്ഥലവും ഇല്ലാതെ
ദാഹം തീർക്കുവാൻ ജലവും ഇല്ലാതെ  2
ആശ്വാസം പറവാൻ ആരും തനിക്കില്ലാതെ
അരുമ രക്ഷകൻ ഏകനായ് മരിച്ചു
ആ പാടുകൾ നിൻ രക്ഷയ്ക്കേ  2
ഹീന...

അവൻ മരണത്താൽ സാത്താന്റെ തലതകർത്തു
തന്റെ രക്തത്താൽ പാപക്കറകൾ നീക്കി  2
നിന്റെവ്യാധിയും വേദനയും നീക്കുവാൻ
നിന്റെ ശാപത്തിൽ നിന്നും വിടുതൽ നൽകാൻ
കുരിശിൽ ജയിച്ചെല്ലാറ്റെയും  2
ഹീന...

മായാ ലോകത്തെ തെല്ലുമേ നമ്പാതെ
മാനവമാനസം ആകെയും മാറുമെ.  2
മാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽ
നിത്യമാം സന്തോഷം പ്രാപിച്ചാനന്ദിയ്ക്കാം
ആശയോടു നീ വന്നീടുക  2
ഹീന...

ഇനിയും താമസമാകുമോ മകനേ?
അൻപിനേശുവിങ്കൽ കടന്നുവരുവാൻ  2
ഇൗ ഉലകം തരാതുള്ള സമാധാനത്തെ
ഇന്നു നിനക്കു തരുവാനായ് കാത്തിടുന്നു
അൻപിലേശുവിളിച്ചിടുന്നു  2
ഹീന...യേശു...ഹീന...