Ezhunnellunneshu Rajavay

എഴുന്നള്ളുന്നേശു രാജാവായ്

Jeevadhara

Songs 2011
Malayalam
എഴുന്നള്ളുന്നേശു രാജാവായ്
കർത്താവായ് ഭരണം ചെയ്തിടുവാൻ
ദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻ
സാത്താന്യ ശക്തിയെ തകർത്തിടുവാൻ  2

യേശുവേ വന്നു വാഴണമെ
ഇനി ഞാനല്ല എന്നിൽ നീയല്ലോ
രാജാവേ വന്നു വാഴണമേ
ഇനി ഞാനല്ല എന്നിൽ നീയല്ലോ  2
 
രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും
ബന്ധനമെല്ലാം തകർന്നിടുമേ
കുരുടരും മുടന്തരും ചെകിടരുമെല്ലാം
സ്വതന്ത്രമാകുന്ന ദൈവരാജ്യം.  2
യേശുവേ.....2
 
ഭയമെല്ലാം മാറും നിരാശ നീങ്ങും
വിലാപം നൃത്തമായ് തീർന്നിടുമേ
തുറന്നിടും വാതിൽ അടഞ്ഞവയെല്ലാം
പൊരുതും മശിഹാ രാജൻ നമുക്കായ്  2
യേശുവേ.....2