Anthya Naalukal Aagathamaay

അന്ത്യ നാളുകൾ ആഗതമായി

Jeevadhara

Songs 2011
Malayalam
അന്ത്യനാളുകൾ ആഗതമായ്
കർത്തൻ വരവിൻ നാൾ ആസന്നമായ്
ദീപം തെളിച്ചീടാം, എണ്ണ നിറച്ചീടാം
മണവാളൻ എഴുന്നള്ളാറായ്  2
 
കുഞ്ഞാട്ടിൻ കാന്തേ നീ ഉണർന്നീടുക
ശൂലേമീ നീ വേഗം എഴുന്നേൽക്കുക
പ്രിയന്റെ പ്രാവേ, നീ തുറന്നീടുക
ശാലേമിൻ രാജനിതാ വന്നീടാറായ്  2
 
അത്തിവൃക്ഷം തളിർത്തുവല്ലോ
വേനൽക്കാലം അടുത്തുവല്ലോ 2 
ശീതകാലം കഴിഞ്ഞു, പൂക്കൾ കാണായ് വരുന്നു
പ്രാവേ, നീ ഒരുങ്ങീടുക  2
കുഞ്ഞാട്ടിൻ .......

ശൂന്യമാക്കും മ്ലേച്ഛതകളാൽ
ഈ ലോകം നശിച്ചിടുന്നു  2
വിശ്വാസം ത്യജിക്കുന്നു, സ്നേഹം തണുത്തീടുന്നു
പ്രാവേ, നീ ഉണർന്നീടുക  2
കുഞ്ഞാട്ടിൻ ......

വിശ്വസ്തനാം ദാസനെപ്പോലെ
വിശുദ്ധിയിൽ വേല തികയ്ക്കാം.  2
സ്നേഹത്തിൻ കൊടിക്കീഴിൽ കാന്തനുമൊത്തു വാണീടാം
പ്രാവേ, നീ ആർത്തീടുക  2
അന്ത്യനാളുകൾ.........
കുഞ്ഞാട്ടിൻ ......