Ente Daivam Vanil Varume

എന്റെ ദൈവം വാനിൽ വരുമേ

Jeevadhara

Songs 2009
Malayalam
എന്റെ ദൈവം വാനിൽ വരുമേ
മേഘാരൂഢനായ് അവൻ വരുമേ  2
എന്റെ കഷ്ടങ്ങളെല്ലാം മാറീടുമേ
എന്റെ ദുഃഖങ്ങളെല്ലാം തീർന്നീടുമേ  2
                              ​​എന്റെ...1
കഷ്ടദുരിതങ്ങളേറിടും നേരം
ക്രൂശിൽ പിടയുന്ന നാഥനെ കാണും  2
രക്തം ധാരയായ് ചിന്തിയതെല്ലാം
കണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും  2
​​​​​​​​​​എന്റെ....1

സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാം
കഷ്ടനാളിലെന്നെ വിട്ടുപോയി  2
സ്വന്തപ്രാണനെ നൽകിയ ഇടയൻ
കൈവിടാതെ എന്നും എന്നെ നടത്തും  2
​​​​​​​​​​എന്റെ...1

ദുഃഖസാഗര തീരത്തു നിന്നും
നിത്യ സന്തോഷമേകിടുവാനായ്  2
വെള്ളിത്തേരിലെൻ നാഥൻ വരുമേ
സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്  2
എന്റെ ദൈവം...2
എന്റെ കഷ്ട...2
എന്റെ ദൈവം...1