Adharangalude Yaachana

അധരങ്ങളുടെ യാചന

Jeevadhara

Songs 2011
Malayalam
അധരങ്ങളുടെ യാചനയൊന്നും
നിരസിക്കില്ലെൻ പ്രിയനേശു                 
അധരാർപ്പണമാം സ്തുതി ഗാനങ്ങൾ
പൊഴിയും ഞാൻ തിരുപാദത്തിൽ  2
 
ഞങ്ങൾക്കല്ല, നാഥാ, തെല്ലും
ഞങ്ങൾക്കല്ല; നിൻ നാമം -
മൂലം നിന്നുടെ മഹിമയ്ക്കായി -
ട്ടെൻ യാചനകൾ കേൾക്കണമെ
 
രഥവും കുതിരയുമാശ്രയമായി പോരാടുന്നോരെൻ മകനെ  2        
തളരും തകരും ജീവിതപാതയിൽ യേശുവിൽ മാത്രം ചാരുക നീ  
                              ഞങ്ങൾക്കല്ല... അധര ...1

വിളിച്ചാൽ വിളികേൾക്കുന്നോരപ്പൻ കേൾക്കും നിന്നുടെ യാചനകൾ  2
തിരുരക്തത്താൽ കഴുകൽ നേടീട്ടണയട്ടെ നിൻ പ്രാർത്ഥനകൾ
​                                ഞങ്ങൾക്കല്ല... അധര ...1
 
ഹൃദയം നൊന്തു കരഞ്ഞവരെല്ലാം സാന്നിദ്ധ്യം തവ പ്രാപിച്ചു  2
കേസരിഗുഹയിൻ ദാനീയേലും തീക്കുഴിതന്നിൽ ബാലകരും
​                                ഞങ്ങൾക്കല്ല... അധര ...1
 
ഏലിയാവിൻ പ്രാർത്ഥന കേട്ടിട്ടഗ്നിയിറങ്ങി കർമ്മേലിൽ  2
അനുതാപത്തിൻ പ്രാർത്ഥന യോനയ്ക്കേകീ നൂതന ജീവിതവും
                                  ഞങ്ങൾക്കല്ല... അധര ...1
 
ഉള്ളുതകർന്നു കരഞ്ഞവൾ ഹന്ന നേടീ ശമുവേൽ ബാലകനെ  2
ദാവീദിന്റെ പ്രാർത്ഥനമൂലം ജയവുമുയർച്ചയുമാർജ്ജിച്ചു
                                  ഞങ്ങൾക്കല്ല... അധര ...1
 
നിത്യപിതാവിൻ തിരുഹിതമെല്ലാം നിറവേറ്റും ഞാനിന്നുമുതൽ  2
യേശുക്രിസ്തുവിൽ മാത്രം ചാരി പുതിയൊരു പാതയിൽ ജീവിയ്ക്കും
​                                 ഞങ്ങൾക്കല്ല... അധര ...1