Adavi tharukkalinnidayil

അടവി തരുക്കളിന്നിടയിൽ

Jeevadhara

Songs 2011
Malayalam
അടവി തരുക്കളിന്നിടയിൽ
ഒരുനാരകമെന്നപോലെ  2
വിശുദ്ധരിൻ നടുവിൽ കാണുന്നേ
അതിശ്രേഷ്ഠനാം യേശുവിനെ  2
 
      വാഴ്ത്തുമേ എന്റെ പ്രിയനെ
      ജീവകാലമെല്ലാം
      ഈ മരുയാത്രയിൽ
      നന്ദിയോടെ ഞാൻ പാടിടുമേ  2

പനിനീർപുഷ്പം ശാരോനിലവൻ
താമരയുമേ താഴ്വരയിൽ  2
വിശുദ്ധരിൽ അതി വിശുദ്ധനവൻ
മാ-സൗന്ദര്യസമ്പൂർണ്ണനെ  2
വാഴ്ത്തുമേ.....

പകർന്ന തൈലംപോൽ നിൻനാമം
പാരിൽ സൗരഭ്യം വീശുന്നതാൽ. ട2
പഴി, ദുഷി, നിന്ദ, ഞെരുക്കങ്ങളിൽ
എന്നെ സുഗന്ധമായ് മാറ്റിടണേ  2       ​
വാഴ്ത്തുമേ.....

മനഃക്ളേശ തരംഗങ്ങളാൽ
ദഃഖസാഗരത്തിൽ മുങ്ങുമ്പോൾ  2
തിരുക്കരം നീട്ടിയെടുത്തണച്ചു
ഭയപ്പെടേണ്ട എന്നുരച്ചവനെ  2    
വാഴ്ത്തുമേ.....

തിരുഹിതമിഹെ തികച്ചിടുവാൻ
ഇതാ ഞാനിപ്പോൾ വന്നിടുന്നേ  2
എന്റെ വേലയെ തികച്ചുംകൊണ്ട്
നിന്റെ മുമ്പിൽ ഞാൻ നിന്നിടുവാൻ  2  
വാഴ്ത്തുമേ.....