Aayirangal Veenaalum

ആയിരങ്ങൾ വീണാലും

Jeevadhara

Songs 2011
Malayalam
ആയിരങ്ങൾ വീണാലും
പതിനായിരങ്ങൾ വീണാലും ​​​​                                                                                                                                                                                                                                                                                                                                                                                                                        
വലയമായ് നിന്നെന്നെ കാത്തിടുവാൻ
ദൈവ ദൂതന്മാരുണ്ടരികിൽ  2
 
അസാദ്ധ്യമായെനിക്കൊന്നുമില്ലല്ലോ​​​
സർവ്വശക്തനാം ദൈവമെന്റെ കൂടെയുണ്ടല്ലോ  2
സകലവും ഇന്നെനിക്കു സാദ്ധ്യമാകുവാൻ 
എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ  2
 
ആയുധങ്ങൾ ഫലിക്കയില്ല​​​​
ഒരു തോൽവിയും ഇനി വരികയില്ല  2
എന്നെ ശക്തനായ് മാറ്റിടുവാൻ​​
ആത്മബലമെന്റെ ഉള്ളിലുള്ളതാൽ  2
അസാദ്ധ്യ...1  
സകലവും...2
​​​​
തിന്മയതൊന്നും വരികയില്ല​​​  
എല്ലാം നന്മയായി തീർന്നിടുമേ  2
ബാധയതൊന്നും അടുക്കയില്ല​​  
എന്റെ ഭവനത്തിൽ ദൈവമുണ്ടെന്നും  2
അസാദ്ധ്യ...1  
സകലവും...2  
എന്റെ യേശു...4