Yeshukristhuvin Vachanam Moolam

യേശുക്രിസ്തുവിൻ വചനം മൂലം

Dr Suni

Solo Songs
Malayalam
യേശുക്രിസ്തുവിൻ വചനം മൂലം
നീയിന്നെത്രയോ ധന്യനായ് തീർന്നു
എന്റെ യേശുവിൻ രുധിരം മൂലം
നീയിന്നെത്രയോ മാന്യനായ് തീർന്നു
				                      
ലോക ഇമ്പങ്ങൾ തേടി നീ അലഞ്ഞു
സുഖഭോഗങ്ങളിൽ നീ രസിച്ചു
നിത്യരക്ഷകനേശുവിൻ സ്നേഹം
തിരിച്ചറിയാതെ ഭോഗിയായ് തീർന്നു
 			                       
നീതിയിൻ പാതയെ കൈവെടിഞ്ഞു
പാപരാഗങ്ങൾക്കടിമയായ് തീർന്നു
നിന്റെ സമ്പത്തുമൈശ്വര്യമെല്ലാം
പോയി നീയൊരു രോഗിയായ് മാറി
                                  
സത്യസുവിശേഷദൂതു നീ കേട്ടു
നിന്റെ മനസ്സിന്റെ പൂട്ടു തുറന്നു
ക്രിസ്തൻ ക്രൂശിന്റെ അർത്ഥമറിഞ്ഞു
നീയോ ത്യാഗിയായ് രൂപാന്തരത്താൽ 
                                       
അനുതാപ വിവശതയാർന്നൂ
ചുടുകണ്ണീർ നിരന്തരം പെയ്തു
നീയിന്നു സുവിശേഷവാഹി
യോഗി, ക്രിസ്തൻ വരവിൽ പറക്കും