Yeshu Naamam Ente Aashrayam
യേശു നാമമെന്റെ ആശ്രയം
Jithin Joy
•Solo Songs
Malayalam
•Lyrics (Malayalam)
യേശു നാമമെന്റെ ആശ്രയം ആശയറ്റ നേരമെന്റെ ആശ്വാസം നിൻ വചനമാരി തൂകി നീ എന്റെ വേദനകൾ സൗഖ്യമാക്കണേ.. ബെഥെസ്ദാ കുളക്കരയിലെ രോഗിപോൽ ഞാൻ തളർന്നവനാകുന്നൂ നിന്റെ കരുണ തേടുന്നൂ വൈകല്ലേ... എന്റെ മോചകാ... എന്നെ ചുറ്റും ആയിരങ്ങൾക്കിടയിലായ് എന്നെ തന്നെ നോക്കി നിൽക്കുന്നേ ഒരുവൻ അത് യേശുവായിരുന്നു എന്റെ രക്ഷയായിരുന്നു അവനെന്റെ ശിക്ഷയേറ്റുവാങ്ങി നിന്നൂ... ബെഥെസ്ദാ.. ചാട്ടവാറുകൊണ്ട് പ്രഹരമേൽക്കവേ ചീറ്റിയില്ല കോപമെന്റെ നായകൻ അവൻ ശാന്തനായിരുന്നു അത് ശക്തിയായിരുന്നു അവനെന്റെ കോപത്തീയണച്ചു നിന്നൂ... ബെഥെസ്ദാ
Lyrics (English)
Yesu naamamente aashrayam Aashayatta neramente aashwasam Nin vachanamari thooki nee Ente vedanakal soukhyamaakkane.. Bethesda kulakkarayile rogipol Njan thalarnnavanakunnu Ninte karuna thedunnu Vaikalle... ente mochaka... Enne chuttum aayirangalkkidayilaay Enne thanne nokki nilkkunne oruvan Ath Yesuvaayirunnu ente rakshayayirunnu Avanente shikshayettuvaangi ninnu... Bethesda.. Chaattavaarukond praharamelkave Cheetiyilla kopamente naayakan Avan shanthanayirunnu ath shaktiyayirunnu Avanente kopatheeyanachu ninnu... Bethesda..