Yahova Thante Sannidhiyil
യഹോവ തന്റെ സാന്നിധ്യത്തിൽ
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
യഹോവ തന്റെ സന്നിധിയിൽ ഞാൻ പറഞ്ഞു പോയി പിറകോട്ടു മാറുവാനെനിക്കു സാദ്ധ്യമല്ലിനി എന്റെ താഴ്ച തന്നിൽ എന്നെ ഒാർത്തവൻ നീ എന്റെ നിന്ദയെല്ലാം മാറ്റി എന്നെ പോറ്റി നന്ദി ചൊല്ലി തീർപ്പാൻ സാദ്ധ്യമല്ലെനിക്ക് സ്തോത്രഗാനമെന്റെ നാവിൽ നൃത്തമാടി നിന്ദ പരിഹാസം പഴി ദുഷികളെല്ലാം എന്റെ നേരെ ദുഷ്ടവൈരി ആഞ്ഞെറിഞ്ഞു സുമസമാനമെല്ലാം എന്റെ മേൽ പതിഞ്ഞു സകലവും എൻ നന്മയ്ക്കായ് അവൻ തീർത്തു മഹിമ കണ്ട സാക്ഷി ദുരിതമെല്ലാം എന്റെ നാഥനേറ്റ പീഡയോർക്കുകിൽ നിസ്സാരം നിത്യ തേജസ്സാണെൻ ചിന്തയിൽ തെളിഞ്ഞു ആയതേക ലക്ഷ്യം എന്റെ ജീവിത സായൂജ്യം ഒരു ദിനം എന്നേശു നാഥനീയുലകിൽ വരുമതിന്നാശാ ദീപമെന്നിൽ മിന്നി വിശുദ്ധിയെ തികച്ചും വേലയെ തികച്ചും ഞാനൊരുങ്ങി നിൽക്കും അന്നു ഞാനും പറക്കും
Lyrics (English)
Yaheova thante sannidhiyil njan paranju poyi Pirakottu maaruvanenikku saadhyamalla ini Ente thaazcha thannil enne orthavan nee Ente nindayellam maatti enne potti Nandi cholli theerppaan saadhyamalla enikku Sthothragaanam ente naavil nruthamaadi Ninda parihasam pazhi dushikelam Ente nere dushthavairi aanjerinju Sumasamaanam ellam ente mel pathinju Sakalavum en nanmakkaay avan theerthu Mahima kanda saakshi duritham ellam ente Naathanetta peedayorkukil nissaaram Nithya thejassaanen chinthayil thelinju Aayatheka lakshyam ente jeevitha saayujyam Oru dinam enneshu naathaneeyulakil Varumathinnaashaa deepam ennil minni Vishuddhiye thikachum velaye thikachum Njanorungi nilkkum annu njanum parakkum