Yahova Ente Idayan

യഹോവ എന്റെ ഇടയൻ

Dr Sunil

Solo Songs
Malayalam
യഹോവ എന്റെ ഇടയൻ എനിക്കൊരു കുറവുമില്ല -2
ശക്തി എന്നിൽ നിറച്ച് ബലമെന്നിൽ പകർന്ന് -2
ജയത്തോടെ നടത്തണേ ദിനവും ദിനവും-2
                                           യഹോവ -2

കഷ്ടങ്ങൾ  വന്നാലും കുലുങ്ങിപ്പോകാതെ -2
ആത്മാവിൻ ശക്തിയാൽ ജയക്കൊടി വീശാൻ -2
                                           ശക്തിയെന്നിൽ -2
                                           യഹോവ -2

ശത്രുഗണമൊന്നായ് എന്നെയെതിർത്താലും -2
ശത്രുവിൻ നേരെ ജയഘോഷം മുഴക്കാൻ -2
                                           ശക്തിയെന്നിൽ -2
                                           യഹോവ -2

മായയായതെല്ലാം നഷ്ടപ്പെട്ടെന്നാലും -2
ചേതമില്ലാതെ അനുദിനം വസിപ്പാൻ -2
                                           ശക്തിയെന്നിൽ -2
                                           യഹോവ -2

കാലമെല്ലാം തീരാറായ് യേശുരാജൻ വരുന്നേ -2
ഹല്ലേലൂയ്യാ ഹല്ലേലൂയ്യ ഒരുങ്ങിടാം പ്രിയരേ -2
                                           ശക്തിയെന്നിൽ -2
                                           യഹോവ -2