Vazhiyadachu Vazhithurakkum
വഴിയടച്ചു വഴിതുറക്കും
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
വഴിയടച്ച് വഴിതുറക്കും ഇന്നുമെന്നുമേ ആ പരിജ്ഞാനം എനിക്കെന്നും അത്യത്ഭുതമേ അത് ഗ്രഹിച്ചീടാൻ കഴിയാത്ത ഉന്നതമാണേ അത് അളന്നീടാൻ കഴിയാത്ത മഹത്തരമാണേ അത്യത്ഭുതമേ ആശ്ചര്യമേ കെരീത്തു തോട്ടിലെ വെള്ളം വറ്റിച്ചും സാരാഫാത്തിൽ പുതിയ വഴി തുറന്നും ക്ഷാമകാലം എന്നിലൂടെ ക്ഷേമമായിടും ദൈവമെന്റെ പക്ഷത്തുണ്ട് ദേശം കാണും ഒരു നിമിഷം എന്നിൽ താൻ ശൂന്യത നൽകി മനുജരെ നേടാൻ നിയോഗിച്ചതും ഞാൻ പതിച്ച ആഴിയിൽ കണ്ടിട്ടില്ലാത്ത മത്സ്യത്തിൽ ഒളിപ്പിച്ച ദ്രഹ്മ ഏകിയും എല്ലാം കഴിഞ്ഞെന്ന് കല്ലറ പറഞ്ഞപ്പോൾ മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റതും പോയതുപോൽ വേഗമെൻ പ്രിയൻ വന്നീടും കാത്തു പാർത്തിരിക്കുമെന്റെ കൺകൾ കണ്ടീടും
Lyrics (English)
Vazhiyadachchu vazhithurakkum innumennume Aa parigjanam enikkennum athyathbhuthame Ath grahicheedan kazhiyatha unnatamane Ath alanneedan kazhiyatha mahatharamane Athyathbhuthame aashcharyame Kerithu thottile vellam vattichum Saraafathil puthiya vazhi thurannum Kshaamakaalam enniloode kshemaamaayidum Daivamente pakshathundu desham kaanum Oru nimisham ennil thaan shoonyata nalki Manujare nedaan niyogichathum Njan pathicha aazhiyil kandittillatha Matsyathil olippicha drahma ekiyum Ellaam kazhinjennu kallara paranjappol Moonnam naalil uyirthth ezhunnettathum Poayathupol vegamen priyan vannidum Kaathu paarthirikkumente kankal kandidum