Swatherum Lokamenne
സ്വാദേറും ലോകമെന്നെ
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ
വേദഗ്രന്ഥത്തിന്റെ മാർഗ്ഗം പുണരുന്നു ഞാൻ
കരളിന്റെ മോഹങ്ങൾ ക്ഷണിച്ചിട്ടും നോക്കാതെ
ക്രൂശിതന്റെ വഴിയേ വരുന്നിതാ ഞാൻ
ആ വഴിയോ ഈ വഴിയോ എന്നെന്നുള്ളിൽ ചിന്തിച്ച്
ആത്മീയ സംഘർഷം വളരുന്നല്ലോ
ലോകാധികാരം തടഞ്ഞിട്ടും കൂസാതെ
സുവിശേഷ സാരം പകരുന്നു ഞാൻ
ആഹ്ളാദ വേളകൾ പറഞ്ഞിട്ടും നോക്കാതെ
യേശുവേ നിൻ സാക്ഷ്യം നൽകാൻ അണയുന്നു ഞാൻ
കണ്ണീരിൻ ഭാരം തകർത്തിട്ടും വീഴാതെ
കുരിശെന്റെ കൈയിൽ ഏന്തുന്നു ഞാൻ
നൈരാശ്യമെന്നെ ഉലച്ചിട്ടും കേഴാതെ
നിന്റെനാമം എന്റെ ചുണ്ടിൽ ജപിക്കുന്നു ഞാൻLyrics (English)
Swaaderum lokamenne vilichittum pokathe Vedagranthathinte maarggam punarunnu njan Karalinte mohangal kshanichittum nokkathe Krooshithante vazhiye varunnithaa njan Aa vazhiyo ee vazhiyo ennennullil chinthichu Aathmiya sangharsham valarunnallo Lokaadhikaaram thadanjittum koosathe Suvisesha saaram pakarunnu njan Aahlaada velakal paranjittum nokkathe Yesuve nin saakshyam nalkan anayunnu njan Kanneerin bhaaram thakarittum veezhathe Kurishente kayyil enthunnu njan Nairaashyam enne ulachittum kezhathe Ninte naamam ente chundil japikkunnu njan
സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ
വേദഗ്രന്ഥത്തിന്റെ മാർഗ്ഗം പുണരുന്നു ഞാൻ
കരളിന്റെ മോഹങ്ങൾ ക്ഷണിച്ചിട്ടും നോക്കാതെ
ക്രൂശിതന്റെ വഴിയേ വരുന്നിതാ ഞാൻ
ആ വഴിയോ ഈ വഴിയോ എന്നെന്നുള്ളിൽ ചിന്തിച്ച്
ആത്മീയ സംഘർഷം വളരുന്നല്ലോ
ലോകാധികാരം തടഞ്ഞിട്ടും കൂസാതെ
സുവിശേഷ സാരം പകരുന്നു ഞാൻ
ആഹ്ളാദ വേളകൾ പറഞ്ഞിട്ടും നോക്കാതെ
യേശുവേ നിൻ സാക്ഷ്യം നൽകാൻ അണയുന്നു ഞാൻ
കണ്ണീരിൻ ഭാരം തകർത്തിട്ടും വീഴാതെ
കുരിശെന്റെ കൈയിൽ ഏന്തുന്നു ഞാൻ
നൈരാശ്യമെന്നെ ഉലച്ചിട്ടും കേഴാതെ
നിന്റെനാമം എന്റെ ചുണ്ടിൽ ജപിക്കുന്നു ഞാൻ