Daya Labhichor Naam

ദയ ലഭിച്ചോർ നാം

Jeevadhara

Songs 2009
Malayalam
ദയലഭിച്ചോർ നാം സ്തുതിച്ചീടുവോം  
അതിനു യോഗ്യൻ ക്രിസ്തുവത്രേ
മാധുര്യനാദമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്ത്തീടാം  2    
 
നിൻതിരുമേനിയറുക്കപ്പെട്ടു നിൻ-      
രുധിരത്തിൻ വിലയാൽ വാങ്ങിയതാം  2
ഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾ ജാതികൾ  
സർവ്വവും ചേർത്തുകൊണ്ട്  2
                               ദയ…, മാധുര്യ...2
പാപത്തിന്നധീനതയിൽ-നിന്നീ  
അടിയാരെ നീ വിടുവിച്ചു.  2
അത്ഭുതമാർന്നൊളിയിൽ പ്രിയനോടെ  
രാജ്യത്തിലാക്കിയതാൽ  2
                              ദയ…, മാധുര്യ...2
വീഴുന്നു പ്രിയനെ വാഴ്ത്തീടുവാൻ    
സിംഹാസനവാസികളും താൻ  2
ആയവനരുളിയ രക്ഷയിൻ മഹിമയ്ക്കായ്  
കിരീടങ്ങൾ താഴെയിട്ട്  2
                             ദയ..., മാധുര്യ...2
ദൈവകുഞ്ഞാടവൻ യോഗ്യനെന്ന്      
മോക്ഷത്തിൽ  കേൾക്കുന്ന ശബ്ദമത്  2
സ്തുതിച്ചിടാം വെള്ളത്തിന്നിരമ്പൽപോൽ ശബ്ദത്താൽ
പരിശുദ്ധയാം സഭയേ!  2          
                            ദയ…, മാധുര്യ...2
യേശുതാൻ വേഗം വരുന്നതിനാൽ    
മുഴങ്കാൽ മടക്കി നമസ്ക്കരിക്കാം  2
സ്നേഹിച്ച യേശുവേ കണ്ടിടുവോം നാം
ആനന്ദനാളതിലെ  2
                           ദയ…, മാധുര്യ...2