Pokunne Njanum En
പോകുന്നേ ഞാനും എൻ
Jithin Joy
•Solo Songs
Malayalam
•Lyrics (Malayalam)
പോകുന്നേ ഞാനും എൻ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാൻ
എത്തുന്നേ ഞാനും നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണർന്നിടാൻ
കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ
സ്വന്തദേശത്തു പോകുമ്പോൾ
കഴിയുന്നു യാത്ര ഇത്രനാൾ കാത്ത
ഭവനത്തിൽ ഞാനും ചെന്നിതാ
പോകുന്നേ...
ദേഹമെന്നൊരാ വസ്ത്രമൂരി ഞാൻ
ആറടി മണ്ണിൽ ആഴ്ത്തവെ
ഭൂമി എന്നൊരാ കൂടു വിട്ടു ഞാൻ
സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ
മാലാഖമാരും ദൂതരും.. .. .. ..
മാറി മാറി പുണർന്നപ്പോൾ
ആധി വ്യാധികൾ അന്യമായ്
കർത്താവേ ജന്മം ധന്യമായ്
പോകുന്നേ...
സ്വർഗ്ഗരാജ്യത്തു ചെന്ന നേരത്ത്
കർത്താവെന്നോടു ചോദിച്ചു
സ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾ
നൊന്തു നീറിയോ നിൻ മനം
ശങ്ക കൂടാതെ ചൊല്ലി ഞാൻ
കർത്താവേ ഇല്ല തെല്ലുമേ
എത്തി ഞാൻ എത്തി സന്നിധേ
ഇത്ര നാൾ കാത്ത സന്നിധേ
പോകുന്നേ...Lyrics (English)
Pokunne njanum en gruham thedi
Daivathodothurangidan
Ethunne njanum nathante chaare
Pittennoppam unarndidan
Karayunno ningal enthinaay njanen
Swanthadeshatthu pokumpol
Kaziyunnu yaathra ithranal kaatha
Bhavanathil njanum chennithaa
Pokunne...
Dehamennora vasthramoori njan
Aaradi mannil aazhthave
Bhoomi ennora koodu vittu njan
Swargamaam veettil chellave
Malaakhamarum dootharum.. .. .. ..
Maari maari punarnappol
Aadhi vyaadhikal anyamaay
Karthaave janmam dhanyamaay
Pokunne...
Swargraajyaththu chenna nerath
Karthaavennodu chodhichu
Swanthabandhangal vittu ponnapol
Nonthu niriyoo nin manam
Shanka koodathe cholli njan
Karthaave illa thellumee
Ethi njan ethi sannidhe
Ithra naal kaatha sannidhe
Pokunne...പോകുന്നേ ഞാനും എൻ ഗൃഹം തേടി
ദൈവത്തോടൊത്തുറങ്ങിടാൻ
എത്തുന്നേ ഞാനും നാഥന്റെ ചാരെ
പിറ്റേന്നൊപ്പമുണർന്നിടാൻ
കരയുന്നോ നിങ്ങൾ എന്തിനായ് ഞാനെൻ
സ്വന്തദേശത്തു പോകുമ്പോൾ
കഴിയുന്നു യാത്ര ഇത്രനാൾ കാത്ത
ഭവനത്തിൽ ഞാനും ചെന്നിതാ
പോകുന്നേ...
ദേഹമെന്നൊരാ വസ്ത്രമൂരി ഞാൻ
ആറടി മണ്ണിൽ ആഴ്ത്തവെ
ഭൂമി എന്നൊരാ കൂടു വിട്ടു ഞാൻ
സ്വർഗ്ഗമാം വീട്ടിൽ ചെല്ലവേ
മാലാഖമാരും ദൂതരും.. .. .. ..
മാറി മാറി പുണർന്നപ്പോൾ
ആധി വ്യാധികൾ അന്യമായ്
കർത്താവേ ജന്മം ധന്യമായ്
പോകുന്നേ...
സ്വർഗ്ഗരാജ്യത്തു ചെന്ന നേരത്ത്
കർത്താവെന്നോടു ചോദിച്ചു
സ്വന്തബന്ധങ്ങൾ വിട്ടു പോന്നപ്പോൾ
നൊന്തു നീറിയോ നിൻ മനം
ശങ്ക കൂടാതെ ചൊല്ലി ഞാൻ
കർത്താവേ ഇല്ല തെല്ലുമേ
എത്തി ഞാൻ എത്തി സന്നിധേ
ഇത്ര നാൾ കാത്ത സന്നിധേ
പോകുന്നേ...