Phalamillaa Marathil
ഫലമില്ലാ മരത്തിൽ
Dr Sunil
•Solo Songs
Malayalam
•Lyrics (Malayalam)
ഫലമില്ലാ മരത്തിൽ നൽ ഫലമേകും.. ബലമില്ലാ ഭുജത്തിന് ബലമേകും.. ചെകിടന്നു കേൾവിയും.. അന്ധന് കാഴ്ചയും.. സാധുവിനപ്പവുമായി.. എൻ യേശു എന്നാളും എൻ രക്ഷകൻ.. ആ പോക്കിൽ ഒരു വാക്കാൽ ഞാൻ സൗഖ്യമായി.. ആ നിഴലെൻ വിലാപത്തെ നൃത്തമാക്കി.. ആ നോട്ടം എൻ ജീവന്റെ രക്ഷയായി.. ആ പാത ഞാൻ പിൻചെല്ലും എന്നും എന്നും.. ഒന്നുമില്ലാത്തോർക്കായ് യേശു നാഥൻ.. പൊൻകരം നീട്ടിടും കുപ്പയിലും.. പൊടിയിൽ നിന്നുയർത്തിടും സാധുക്കളെ.. കൃപയിൽ നിറച്ചീടും ബലമേകീടും.. കൈകൊട്ടി പാടാം നാം ചേർന്ന് പാടാം.. കർത്താവാം യേശുവിൻ നാമമെന്നും.. ആർപ്പോടെ ഘോഷിക്കാം ആനന്ദിക്കാം.. സ്നേഹത്തിൽ ഒത്തു ചേർന്നാരാധിക്കാം.. ആയുസ്സിൻ നീളം നാമറിയുന്നില്ല.. കാലത്തിൻ വേഗത അറിയുന്നില്ല.. കാഹളം കേട്ടിടാൻ കാതോർത്തിടാം.. കർത്താവിൻ വരവിതാ ആസന്നമായി...
Lyrics (English)
Phalamillaa maraththil nal phalamekum.. Balamillaa bhujathin balamekum.. Chekidannu kelviyum.. Andhan kaazhchayum.. Saadhuvinappumaayi.. En Yeshu ennaalum en rakshakan.. Aa pokkil oru vaakkaal njan soukhyamaayi.. Aa nizhalen vilaapathe nruththamakki.. Aa nottam en jeevante rakshayayi.. Aa paatha njan pinchellum ennum ennum.. Onnumillaathorkkaay Yeshu naathan.. Ponkaram neettidum kuppayilum.. Podiyil ninnuyarthidum saadhukkale.. Kripayil nirachidum balamekeedum.. Kaikotti paadam naam chernnu paadam.. Karthaavaam Yeshuvin naamamennum.. Aarpoade ghoshikkaam aanandikkaam.. Snehathil oththu chernnaaradhikkaam.. Aayussin neelam naamariyunnilla.. Kaalathin vegatha ariyunnilla.. Kaahalam kettidaan kaathorthidaam.. Karthaavin varavithaa aasannamaayi...