Kudumbangal Thakarunnu

കുടുംബങ്ങൾ തകരുന്നു

Dr Sunil

Solo Songs
Malayalam
കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു
മനുജനോ പാരിൽ ശാപഗ്രസ്തനായുഴലുന്നു
മദ്യത്തിൻ വിഷക്കാറ്റിൽ കൂട്ടമായ് നശിക്കുന്നു
അക്രമപ്പേക്കൂത്തു നാടെങ്ങും നടുക്കുന്നു

ഉണരുക പ്രിയരേ സോദരരേ
കാലം തീരാറായല്ലോ
വാനവിതാനമൊരുങ്ങുന്നു
രക്ഷകനേശു വരാറായി - 2   

ക്രിസ്തുവിൻ വരവിന്റെ കാഹളം കേട്ടിടാറായ്   
സഭകളുറങ്ങുന്നു വചനം ചുരുക്കമായ്
ആചാരപ്പെരുമകൾ അനുഷ്ഠാന ബാഹുല്യങ്ങൾ -2
നിർമ്മല സുവിശേഷം പാരെങ്ങും ദുർല്ലഭമായ്
ഉണരുക...

നോഹയിൻ കാലം പോലെയാണിന്നു മനുജന്മാർ 
പ്രളയം വന്നീ ഭൂമിയൊക്കെയും നശിച്ചല്ലോ
ലോത്തിന്റെ കാലംപോലെ അഗ്നിയാൽ ഭൂവൊക്കെയും 2 
ചാമ്പലായ് പോകും കാലമാസന്നമാകുന്നിതാ
 ഉണരുക...

വിശുദ്ധിയെ തികച്ചു നാം വൈകാതെയൊരുങ്ങണേ
ഏറെയില്ലിനിക്കാലം ക്രിസ്തുവെ കൈക്കൊള്ളുവിൻ
ക്രിസ്തുവിൻ തിരുരക്തം പാപങ്ങൾ കഴുകട്ടെ  -2
വീണ്ടെടുപ്പാർജ്ജിക്കട്ടെ നാടെങ്ങുമുണരട്ടെ   
ഉണരുക... കുടുംബങ്ങൾ
ഉണരുക... രക്ഷകനേശു...4