Karshakanaanu Njan

കർഷകനാണ് ഞാൻ

Dr Sunil

Solo Songs
Malayalam
കര്‍ഷകനാണു ഞാന്‍ ഞാനൊരിടത്തരം
കര്‍ഷകനെന്നതില്‍ ധന്യനത്രേ
കര്‍ഷകനാണു ഞാന്‍ …….

മാനവ ഹൃദയേ വചനം പാകും
തൊഴിലിൽ ഞാനിന്നതി ധന്യന്‍
പരിശുദ്ധാത്മ കൃപയില്‍ മഴയുടെ
കണികകള്‍ വയലില്‍ പൊഴിയുന്നു

മണ്ണിന്‍ കട്ടകളുടയുന്നു നനഞ്ഞു കുതിര്‍ന്നവ തകരുന്നൂ
വിത്തുകള്‍ മണ്ണില്‍ വേരോടുന്നു പുതുനറുനാമ്പുകള്‍ വിരിയുന്നു
പുതുനറുനാമ്പുകള്‍ വിരിയുന്നൂ
കര്‍ഷകനാണു….

കൃപയിന്‍ വര്‍ഷം പെയ്യും പൊഴുതതില്‍
മാമക കണ്ണീര്‍ കലരുന്നൂ
നടുന്നവനൊരുവന്‍ നനയ്ക്കുവതപരന്‍
യേശുക്രിസ്തു വളര്‍ത്തുന്നു

ദുഷ്ടത വിതറും പൈശാചികനെ നാഥന്‍ ധ്വംസിച്ചോടിക്കും
കേടുകള്‍ പൊക്കി ഭീതിയകറ്റി പോറ്റും കണ്മണി പോലെയവന്‍
പോറ്റും കണ്‍മണി പോലെയവന്‍
കര്‍ഷകനാണു…     ..

കൊയ്ത്തിന്നധിപതി കറ്റകളെല്ലാം
കളപ്പുര തന്നില്‍ ചേര്‍ക്കുന്നു
വിളവിന്നുടയോന്‍ പ്രതിഫലമേകാന്‍
കര്‍ഷക സവിധം വരുമല്ലോ
വാനവിതാനമൊരുങ്ങുന്നു, മദ്ധ്യാകാശം പ്രഭവിതറുമ്പോള്‍
രാജാധിരാജന്‍ മാനിച്ചു ചൊല്ലുന്ന ‘നല്ല ദാസാ’
എന്നു കേട്ടീടണേ……..’ നല്ല ദാസാ ‘എന്നുകേട്ടീടണേ
കര്‍ഷകനാണു….