Jeevithathoni Thuzhanju

ജീവിതത്തോണി തുഴഞ്ഞു

Dr Sunil

Solo Songs
Malayalam
ജീവിതത്തോണി തുഴഞ്ഞു തുഴഞ്ഞു തളർന്നപ്പോൾ
 തുണയായ് വന്നവനേശു
 ദുഃഖത്തിൻ ചുഴിയിൽ മുങ്ങിമുങ്ങി താണപ്പോൾ
 തീരം ചേർത്തവനേശു    
                                         
 വേദനയിൽ ഞാനമർന്നപ്പോൾ ആശ്വാസം തന്നതേശു
 യാതനയെല്ലാം ആനന്ദമായ് എന്നിൽ തീർത്തവനേശു
 എന്റെ ഘോരദുരിതങ്ങളെല്ലാം നന്മയായ് മാറ്റിയതേശു
 എന്നുമെന്നും തന്റെ കൈകളിൽ എന്നെ കാത്തവനേശു
                                       
 കുരിശു ചുമന്നു തളർന്നപ്പോൾ താങ്ങി നടത്തിയതേശു
 മിത്രങ്ങൾ പോലും ത്യജിച്ചിടുമ്പോൾ അഭയം നല്കുന്നതേശു
 പാപച്ചേറ്റിൽ വീണലഞ്ഞപ്പോൾമോചനമേകിയതേശു
 ക്ലേശങ്ങളിൽ മുങ്ങിത്താഴുമെന്നെ കോരിയെടുത്തവനേശു