Daivathinte Sambathaanu Naam

ദൈവത്തിന്റെ സമ്പത്താണ് നാം

Jeevadhara

Songs 2009
Malayalam
ദൈവത്തിന്റെ സമ്പത്താണു നാം
തിരുരക്തം കൊണ്ടു വീണ്ടെടുത്തോർ നാം  2
ദൈവനാമ മഹത്വമാം
ദൈവരാജ്യം പാരിൽ പരിലസിക്കാൻ  2
                              ​​ദൈവത്തിന്റെ...2
 
തിരഞ്ഞെടുത്തു തന്റെ രക്തത്താൽ
തികവേറും തിരുപ്രമാണങ്ങൾക്കായ്  2
തിരുവചനം അറിയിച്ചിടാൻ
ത്രിയേക ദൈവത്തിൻ സമ്പത്താകാം
നാം ത്രിയേക ദൈവത്തിൻ  സമ്പത്താകാം  2
                              ദൈവത്തിന്റെ…2
 
തിരുഹിതത്താൽ നമ്മെ ദത്തെടുത്തു
തിരുമഹത്വത്തിൻ പുകഴ്ചയ്ക്കായി  2
തിരുസ്നേഹത്തിൽ മുൻ നിയമിച്ചതാൽ
തിരുസഭയാകും  സമ്പത്താകും
നാം തിരുസഭയാകും  സമ്പത്താകും  2
                   ​​​​ദൈവത്തിന്റെ….2
                   ​​​​ദൈവനാമ……..2
                   ​​​​ദൈവത്തിന്റെ….2