Enthu kandu Itra Snehippan

എന്തു കണ്ടു ഇത്ര സ്നേഹിപ്പൻ

Dr Sunil

Solo Songs
Malayalam
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ 
ഇത്ര മാനിപ്പാൻ യേശുവേ
യോഗ്യനല്ല ഇത് പ്രാപിപ്പാൻ 
ഇതു കൃപയതാം യേശുവേ    

പാപിയായിരുന്നൊരു കാലത്തും
അഭക്തനായൊരു നാളിലും                                                                                                                                                       
ക്രൂശിൻ ശത്രുവായ് ജീവിച്ചനാളിലും
നീ എന്നെ സ്നേഹിച്ചല്ലോ

രക്ഷയിൻ പദവിയാൽ വീണ്ടെന്നെ 
ആത്മാവിൻ ദാനത്തെ നൽകി നീ   
തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ
സ്വാതന്ത്ര്യമേകിയതാൽ	 		

സ്വർഗ്ഗീയ നാടവകാശമായ്
നിത്യമാം വീടെനിക്കൊരുക്കി നീ    
എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും
ഭാഗ്യനാൾ ഒാർത്തീടുമ്പോൾ