Enne Kayipidichu Nadathuna Sneham

എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം

Jithin Joy

Solo Songs
Malayalam
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളില്‍ താങ്ങിടുന്ന സ്നേഹം
എന്നെ തോളിലേറ്റും താരാട്ടുപാടും
മെല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണു ദൈവം
എന്നെ കൈ….

എന്‍റെ കഷ്ടതകള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ദുഃഖങ്ങള്‍ ഏറ്റുവാങ്ങും സ്നേഹം
എന്‍റെ മുറിവുകളില്‍ ആശ്വാസമേകി
എന്‍റെ മിഴിനീരു മായ്ക്കുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണു ദൈവം
എന്നെ കൈ…

എന്‍റെ പാപങ്ങള്‍ നീക്കിടുന്ന സ്നേഹം
എന്‍റെ ഭാരങ്ങള്‍ താങ്ങിടുന്ന സ്നേഹം
എന്‍റെ ആത്മാവില്‍ ആമോദമേകി
എന്നെ മാറോടു ചേര്‍ക്കുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണു ദൈവം
എന്നെ കൈ….