Shudhatmave Vannennullil

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ

Jeevadhara

Songs 2003
Malayalam
ശുദ്ധാത്മാവേ! വന്നെന്നുള്ളിൽ വാസം ചെയ്യണെ                            
സത്യാത്മാവേ! നിത്യതയിലെത്തുവോളവും  2

ജീവനൂതുക ജീവദായകാ!            
ജീവനാളമായ് എരിഞ്ഞു തീരുവാൻ. 2                          
                                   ശുദ്ധാത്മാവേ...1 

പാപം നീതി ന്യായവിധി ബോധമേകീടാൻ-ഈ              
ശാപഭൂവിൽ പെന്തക്കൊസ്തിൽ  വന്നൊരാവിയെ  2         
                                    ജീവനൂതുക.....2
                                    ശുദ്ധാത്മാവേ......1
 
അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾ    
അൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾ  2                 
                                    ജീവനൂതുക....2
                                    ശുദ്ധാത്മാവേ...1
 
രണ്ടോമൂന്നോ പേരെവിടെ എന്റെ നാമത്തിൽ  
ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം. 2                    
                                   ജീവനൂതുക.....2
                                   ശുദ്ധാത്മാവേ....1
  
കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ    
ഹല്ലേലൂയ്യ ഗീതം പാടാനൊരുക്കീടണേ                        
                                   ജീവനൂതുക....2
                                   ശുദ്ധാത്മാവേ....2