Alarimarakkombukalil Kinnaramellam

അലരിമരക്കൊമ്പുകളിൽ കിന്നരമെല്ലാം

Dr Sunil

Solo Songs
Malayalam
അലരിമരക്കൊമ്പുകളിൽ കിന്നരമെല്ലാം    
തൂക്കിയിതാ കരയുന്നു ദൈവജനങ്ങൾ
നഷ്ടമതാം സൗഭാഗ്യം ആരാധനയും                    
ഓർത്തോർത്തവർ കേഴുന്നു അടിമത്വത്തിൽ 

ഗാനങ്ങളെല്ലാം നിലച്ചുപോയല്ലോ
സ്തുതിഗീതം പൊഴിയാനിടതരണേ നാഥാ!
യേറുശലേം നഗരമതിൽ പൂകിടുവാൻ വേഗം
ആരാധന സംശുദ്ധി കൈവരുവാൻ നാഥാ! 

മേലാളർ ചോദിച്ചൂ ചാട്ടവാറടിയോടെ                    
നിങ്ങളുടെ ഗാനങ്ങൾ കേൾക്കട്ടെ ഞങ്ങൾ
ദൈവത്തിൻ ഗാനങ്ങൾ അന്യമതാം ദേശത്ത്   
ബന്ധിതരായ് പാടുന്നതെങ്ങനെ ഞങ്ങൾ

ഗാനങ്ങളെല്ലാം നിലച്ചു പോയല്ലോ
സ്തുതിഗീതം പെയ്യാനിടതരണേ നാഥാ!
യേറുശലേം നഗരമതിൽ പൂകിടുവാൻ വേഗം
ആരാധന സംശുദ്ധി കൈവരുവാൻ നാഥാ! 

നൈരാശ്യച്ചുഴിയിൽ നെടുവീർപ്പിടുമെൻ സോദരരേ      
പ്രത്യാശ പ്രാപിപ്പിൻ തിരികെ വരും കാലങ്ങൾ        
ബാബേൽ നദീതീരത്തിൽ നിന്നും വേഗത്തിൽ    
എത്തിക്കും തിരുരക്തം നിങ്ങളെയും സ്വർഗ്ഗത്തിൽ  

ഗാനങ്ങളെല്ലാം നിലച്ചു പോയല്ലോ
സ്തുതിഗീതം നിറയാനിടതരണേ നാഥാ!
യേറുശലേം നഗരമതിൽ പൂകിടുവാൻ വേഗം
ആരാധന സംശുദ്ധി കൈവരുവാൻ നാഥാ!