Aazhangal Thaedunna Daivam(Roy Jacob)
ആഴങ്ങൾ തേടുന്ന ദൈവം
Roy Jacob
•Solo Songs
Malayalam
•Lyrics (Malayalam)
ആഴങ്ങൾ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്റെ
അന്തരംഗം കാണും ദൈവം. 2
ആഴങ്ങൾ....
കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ
മറപറ്റി അണയുമെൻ ചാരെ. 2
തകരുന്ന തോണിയും ആഴിയിൽ താഴാതെ
കരപറ്റാൻ കരംനൽകും ദൈവം. 2
ആഴങ്ങൾ....
ഉയരത്തിൽ ഉലഞ്ഞീടും തരുക്കളിൽ ഒളിക്കുമ്പോൾ
ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം. 2
കനിഞ്ഞെന്റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ
കടന്നെന്നെ പുണർന്നീടും ദൈവം. 2
ആഴങ്ങൾ....
മനംനൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും. 2
മനംമാറ്റും ശുദ്ധമായ് ഹിമംപോലെ വെൺമയായ്
കനിവുള്ളെൻ നിത്യനാം ദൈവം. 2
ആഴങ്ങൾ....
പതിർമാറ്റി വിളവേൽക്കാൻ യജമാനൻ എത്തുമ്പോൾ
കതിർകൂട്ടി വിധിയോതും നേരം. 2
അവനവൻ വിതറുന്ന വിത്തിൻ പ്രതിഫലം
അവനായ് അളന്നീടും ദൈവം. 2
ആഴങ്ങൾ....Lyrics (English)
Aazhangal thedunna daivam
Aathmaave nedunna daivam
Aazhatthil ananthamaam dooratthil ninnente
Antharangam kaanum daivam. 2
aazhangal....
Karathetti katalaake ilakumpeaal azhalumpol
Marapatti anayumen chaare. 2
Thakarunna thoniyum aazhiyil thaazhaathe
Karapattaan karam nalkum daivam. 2
aazhangal....
Uyaratthil ulanjeetum tharukkalil olikkumpol
Uyarnnenne kshaniccheedum sneham. 2
Kaninjente virunninu matiyaathen bhavanatthil
kadannenne punarnneedum daivam. 2
aazhangal....
Manam nonthu kannuneer tharamgamaa thookumpeaal
Ghanamullen paapangal maaykkum. 2
Manam maattum shuddhamaay himampole venmayaay
Kanivullen nithyanaam daivam. 2
aazhangal....
Pathirmaatti vilavelkkaan yajamaanan etthumpol
kathirkootti vidhiyothum neram. 2
Avanavan vitharunna vitthin prathiphalam
Avanaayu alanneedum daivam. 2
aazhangal....ആഴങ്ങൾ തേടുന്ന ദൈവം
ആത്മാവെ നേടുന്ന ദൈവം
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്റെ
അന്തരംഗം കാണും ദൈവം. 2
ആഴങ്ങൾ....
കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ
മറപറ്റി അണയുമെൻ ചാരെ. 2
തകരുന്ന തോണിയും ആഴിയിൽ താഴാതെ
കരപറ്റാൻ കരംനൽകും ദൈവം. 2
ആഴങ്ങൾ....
ഉയരത്തിൽ ഉലഞ്ഞീടും തരുക്കളിൽ ഒളിക്കുമ്പോൾ
ഉയർന്നെന്നെ ക്ഷണിച്ചീടും സ്നേഹം. 2
കനിഞ്ഞെന്റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ
കടന്നെന്നെ പുണർന്നീടും ദൈവം. 2
ആഴങ്ങൾ....
മനംനൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും. 2
മനംമാറ്റും ശുദ്ധമായ് ഹിമംപോലെ വെൺമയായ്
കനിവുള്ളെൻ നിത്യനാം ദൈവം. 2
ആഴങ്ങൾ....
പതിർമാറ്റി വിളവേൽക്കാൻ യജമാനൻ എത്തുമ്പോൾ
കതിർകൂട്ടി വിധിയോതും നേരം. 2
അവനവൻ വിതറുന്ന വിത്തിൻ പ്രതിഫലം
അവനായ് അളന്നീടും ദൈവം. 2
ആഴങ്ങൾ....