Prakashitharai Njangal

പ്രകാശിതരായി ഞങ്ങൾ

Jeevadhara

Songs 2005
Malayalam
പ്രകാശിതരായ് ഞങ്ങൾ
നിൻ മുഖ ദർശനത്തിൽ
നാഥാ നിന്നരികിൽ ഞങ്ങൾ
ലജ്ജിതരാകയില്ല. 2
 
നിൻമുഖ കാന്തികണ്ടു ജീവിത പാതകളെ
ശോഭിതമാക്കിടുവാൻ നീ കനിവേകിയാലും
ഇടറാതെ നിൻ ഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻ
ഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ
                                 
                                 പ്രകാശിതരായ്...
 
അരികത്തുവന്നീടുന്നോർക്കഭയം നീ തന്നിടുന്നു
അഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നു
അടിതെറ്റി വീഴുന്നേരം താങ്ങി നടത്തിടുന്നു
അടിയാർക്കു നിൻസവിധം അനുഗ്രഹദായകമേ
                                   
                                 പ്രകാശിതരായ്...
 
തമസ്സിന്റെ താഴ്വരയിൽ ഭയന്നിടാനേതുമില്ല
തവ കൃപ എന്നുമെന്നും ചാരത്തു കാവലുണ്ട്
തരിക നിൻ നൽവരങ്ങൾ തിരുകൃപ ആസ്വദിച്ച്
ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ
                                 
                                  പ്രകാശിതരായ്...