Paaricha Dhukkathaal

പാരിച്ച ദുഃഖത്താൽ

Jeevadhara

Songs 2005
Malayalam
പാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽ പെടും ഞാൻ
   
തീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം- ഹല്ലേലുയ്യാ
 
കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും
കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ഠരായ് തള്ളീടും            
                                   തീരും...2
എന്തുമനോഹരം ഹന്ത! ചിന്തിക്കുകിൽ
സന്തോഷദേശമേ നിന്നിൽ ഞാൻ ചേർന്നീടും
ദൂരത്തായ് കാണുന്ന സോദരർ കൂട്ടത്തെ
യോർദ്ദാനിൻ അക്കരെ സ്വാഗതസംഘത്തെ        
                                 തീരും...2
     
ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ
                                     യാത്രക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തീടും
രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം!            
                                 തീരും...2